മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. മലയാളികൾക്ക് മാത്രമല്ല തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിലും പൃഥ്വിയ്ക്ക് ആരാധകർ ഏറെയാണ്. നന്ദനം എന്ന മലയാള ചിത്രത്തിലൂടെയാണ് പൃഥ്വി മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. പുതിയ സംവിധായകർക്ക് അവസരം നൽകുന്നതിൽ മുൻപന്തിയിലാണ് പൃഥ്വിയുടെ സ്ഥാനം. നടൻ എന്നതിൽ ഉപരി സംവിധായകനും നിർമ്മാതാവും ഗായകനുംകൂടിയാണ് താരം. ഇപ്പോഴിതാ സിനിമയില്‍ നിന്നും താത്കാലികമായി ഇടവേള എടുക്കുകയാണെന്ന് പറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ്. മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ താന്‍ വീണ്ടും ഒരു ഇടവേള എടുക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഷാജി കൈലാസ് ചിത്രം കടുവ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവെച്ച കുറിപ്പിലാണ് ആട് ജീവിതത്തിനായി വീണ്ടും ഇടവേള എടുക്കുന്നുവെന്ന് പൃഥ്വിരാജ് അറിയിച്ചത്.
പൃഥ്വിരാജിന്റെ കുറിപ്പ്: കനല്‍ കണ്ണന്‍. സത്യം, പോക്കിരിരാജ, ഹീറോ തുടങ്ങിയ ചിത്രങ്ങള്‍. ഞാന്‍ ഏറ്റവുമധികം പ്രവര്‍ത്തിച്ചിട്ടുള്ള രാജ്യത്തെ മുന്‍നിര ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് കണ്ണന്‍ മാസ്റ്റര്‍ കടുവയ്ക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിച്ചതില്‍ സന്തോഷം. ആക്ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യാനുള്ള എന്റെ ഇഷ്ടം വര്‍ദ്ധിച്ചതില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
കടുവ എന്ന സിനിമയിലെ ആക്ഷന്‍ ഡിസൈന്‍ ചെയ്യാന്‍ ഷാജി ഏട്ടന്റെ കൂടെ ഒരു പങ്ക് ഞങ്ങള്‍ക്കുമുണ്ട്. പുരോഗമിച്ചുകൊണ്ടിരുന്ന മൂന്ന് സിനിമകളുടെ ജോലി ഞാന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി. കടുവയും, ജനഗണമനയും, ഗോള്‍ഡും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവ ഓരോന്നായി നിങ്ങളിലെത്തും. ഇപ്പോഴിതാ, ഒരിക്കല്‍ കൂടി ആടുജീവിതത്തില്‍ വീണ്ടും ചേരുന്നതിന് മുമ്പ് ഞാന്‍ ഒരു ഇടവേള എടുക്കുകയാണ്, കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണ്. ഞങ്ങള്‍ ഉടന്‍ തന്നെ അള്‍ജീരിയയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും, തുടര്‍ന്ന് ജോര്‍ദാനിലേക്ക് മാറും. ആവേശകരമായ സമയങ്ങളാണ് ഇനി എന്നും.