”ഇതാ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍….ഹാപ്പി ബെര്‍ത്ത് ഡേ മാത്യൂസ്”; പൃഥ്വിരാജ്

BY AISWARYA

മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. എന്നാല്‍ പൃഥ്വിയുടെ പിറന്നാളിന് പുറമെ മറ്റൊരു താരത്തിന്റേയും ജന്മദിനമാണ്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായി പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ നായക കഥാപാത്രത്തിലെത്തിയ മാത്യൂസാണ് ആ താരം. മാത്യൂസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പൃഥ്വി രാജ്.മാത്യൂസിന്റെ ഏറ്റവും പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നത്.

”മാത്യൂസ്, ജോണി ആന്റണി, നസ്ലന്‍, നിഖില വിമല്‍, സ്മിനു സിജോ, അരുണ്‍ ഡി ജോസ്, ഹാരിസണ്‍ ദേസം, ജോ ആന്‍ഡ് ജോയുടെ ടീമംഗങ്ങള്‍ക്കും ആശംസകള്‍. ഇതാ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഹാപ്പി ബെര്‍ത്ത് ഡെ മാത്യൂസ്,” പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ജോ ആന്‍ഡ് ജോയുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അരുണ്‍ ഡി ജോസാണ്. ഇമാജിന്‍ സിനിമാസും സിഗ്‌നേച്ചര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സിനമയുടെ സംഗീത സംവിധായകന്‍. അന്‍സാര്‍ ഷായാണ് ഛായാഗ്രാഹകന്‍. മാത്യൂസിന് പുറമെ നിഖില വിമല്‍, ജോണി ആന്റണി, നസ്ലന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

 

Related posts