മോഹൻലാൽ സംവിധായകനാകുന്നുവെന്ന വാർത്ത നാം അറിഞ്ഞതാണ്.മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ് ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഛായാഗ്രാഹകനായി സന്തോഷ് ശിവൻ എത്തുന്നു .എന്നാൽ മറ്റു താരങ്ങൾ ആരൊക്കെയെന്ന് വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ നടൻ പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച സൂചന നൽകിയതും പൃഥ്വിരാജ് തന്നെ.
റഫേല്‍ അമാര്‍ഗോ, പാസ് വേഗ എന്നീ സ്‍പാനിഷ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് മോഹൻലാല്‍ മുൻപ് പറഞ്ഞിരുന്നു. വാസ്‌കോഡഗാമയും പത്നിയുമായാണ് ഇവർ അഭിനയിക്കുന്നതെന്ന് മുൻപ് തന്നെ അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന ന്യൂസ് അനുസരിച്ചു പൃഥ്വിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ്.മോഹൻലാൽ അഭിനയിച്ച ദൃശ്യം 2 നെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ബാറോസിലെ വേഷത്തെ പറ്റി സൂചിപ്പിച്ചത്.
ഈ സിനിമ എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയാം.അതിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പത്തെക്കുറിച്ചും അറിയാം! അതിനായി കാത്തിരിക്കാന്‍ ആവുന്നില്ല ലാലേട്ടാ. എല്ലാ ആശംസകളും നേരുന്നു.ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളിലൊന്നായ ജിജോ സാറിന്റെ മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഒരു ഭാഗമാവുന്നതിനും നന്ദി എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എന്ത് തന്നെ ആയാലും ആരാധകർ ആവേശത്തിലാണ്.