മമ്മൂക്കയെ ഇങ്ങനെ നോക്കല്ലേ എന്ന് നിഖിലയോടു ആരാധകർ !

സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ‘ദി പ്രീസ്റ്റിന്റെ’ വിജയാഘോഷത്തിനെത്തിയ മമ്മൂട്ടിയുടേയും മറ്റ് താരങ്ങളുടെയും ചിത്രങ്ങൾ . ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കി കൊണ്ടിരിക്കുന്ന നിഖില വിമലിന്റെ ഒരു ചിത്രമാണ്.മാർച്ച് 11നാണ് ചിത്രം തീയറ്ററിൽ എത്തിയത്. ഹൊറർ – മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമാണ് ‘ദി പ്രീസ്റ്റ്.’ ചിത്രം വളരെ മികച്ച പ്രതികരണം ആണ് നേടുന്നത്.

നവാഗതനായ ജോഫിൻ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് കഥ എഴുതിയിരിക്കുന്നതും ജോഫിൻ തന്നെയാണ്. നിഖില വിമൽ ഈ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

 

Related posts