സിനിമ പ്രേമികൾക്ക് സന്തോഷവാർത്ത : തിയേറ്ററുകളിൽ സെക്കൻഡ് ഷോകൾക്ക് അനുമതി !

കേരളത്തിൽ സെക്കന്‍ഡ് ഷോ നടത്താനുള്ള അനുമതി സർക്കാർ നൽകി. കൂടാതെ മുൻപുണ്ടായിരുന്ന തീയേറ്ററുകളുടെ സമയ നിയന്ത്രണത്തിലും സർക്കാർ ഇളവ് അനുവദിച്ചു. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയായിരിക്കും ഇനി സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം. ഈ തീരുമാനം തീയേറ്റര്‍ ഉടമകൾ നൽകിയ നിവേദനത്തെ തുടര്‍ന്നാണ്.

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് സെക്കന്റ്‌ ഷോ അനുവദിക്കാത്തതിനാലായിരുന്നു. എന്നാൽ ഈ തീരുമാനത്തോടെ വ്യാഴാഴ്ച മമ്മൂട്ടി ചിത്രം തീയേറ്ററിലെത്തും. സാമ്പത്തികമായി മുന്നോട്ടുപോകാന്‍ സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ കഴിയില്ലെന്നും തിയേറ്റര്‍ അതിനാല്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിവേദനത്തിൽ പറഞ്ഞിരുന്നത്.

മാര്‍ച്ച്‌ 31 ന് ശേഷവും വിനോദ നികുതിയിലെ ഇളവ് വേണമെന്ന് ചേമ്പര്‍ ആവശ്യപ്പെട്ടിരുന്നു. സംഘടന മുഖ്യമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ച്‌ കത്ത് നല്‍കുകയും ചെയ്തിരുന്നു. ഒരുപാട് പുതിയ സിനിമകളുടെ റിലീസ് സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാൽ കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.

Related posts