നല്ല രുചിയുള്ള ബീഫ് റോസ്റ്റ് തയാറാക്കാം.

Beef-Roast..

മിക്കവരുടെയും ഇഷ്ട് വിഭവമാണ് ബീഫ് റോസ്റ്റ് .അതുകൊണ്ട് തന്നെ നോണ്‍ വെജില്‍ വളരെ രുചിയുള്ള  വിഭവം കൂടിയാണ് ഇത് . വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ നല്ല രുചിയുള്ള ബീഫ് റോസ്റ്റ് തയാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍ :

ബീഫ് കഷ്ണങ്ങളാക്കിയത് – 1 കിലോഗ്രാം
ചെറിയ ഉള്ളി – 1 കപ്പ്
സവാള – 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
തക്കാളി – 1 കപ്പ്
മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍
ഗരം മസാല – അരടീസ്പൂണ്‍
കുരുമുളക്പൊടി – അരടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തേങ്ങാക്കൊത്ത് – 1 ടേബിള്‍സ്‌പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് – 2-3 എണ്ണം
വറ്റല്‍മുളക് – 2 -3 എണ്ണം
വെളിച്ചെണ്ണ – 3 – 4 ടേബിള്‍സ്പൂണ്‍

beef
beef

തയാറാക്കുന്ന വിധം :

ബീഫ് ഉപ്പ് ,മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മാരിനേറ്റ് ചെയ്യുക. ഇത് ഒരു പ്രഷര്‍ കുക്കറില്‍ അരക്കപ്പ് വെള്ളമൊഴിച്ചു 4 – 5 വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചെറിയ ഉള്ളി, സവോളയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി ചേര്‍ത്ത് നന്നായി വഴന്നു വരുമ്ബോള്‍ ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്,ഗരം മസാലയും ചേര്‍ത്ത് കൊടുത്തു മസാലയുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.

ഇതിലേക്കു വേവിച്ചുവച്ച ബീഫ് ചേര്‍ത്ത് മൂടിവെച്ചു 15 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. മുകളില്‍ എണ്ണ തെളിഞ്ഞു വരുമ്ബോള്‍ തീ ഓഫ് ചെയ്യാം .മറ്റൊരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്ബോള്‍ തേങ്ങാക്കൊത്ത്, ചെറിയഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍മുളകും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. ഇത് ബീഫ് റോസ്റ്റിലേക്കൊഴിച്ച്‌ കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക .സ്‌പൈസി ബീഫ് റോസ്റ്റ് റെഡി.

Related posts