അന്നും ഇന്നും ഒരു സിനിമയിലും അവസരം ചോദിച്ച് പോകേണ്ടിവന്നിട്ടില്ല! മനസ്സ് തുറന്ന് പ്രേം കുമാർ!

പ്രേംകുമാർ മലയാളി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച നടനാണ്. നായകനായും ഹാസ്യതാരമായുമൊക്കെ പ്രേംകുമാർ എന്നാ അഭിനേതാവ് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ സീരിയലായ പൂ വിരിയുന്നു എന്നതിലൂടെയായിരുന്നു പ്രേം കുമാറിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

ഡിഗ്രി പഠനത്തിന് ശേഷം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ദുരദര്‍ശനില്‍ സിരിയലില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുകയായിരുന്നു. സീരിയലിലെ വേഷം ചെയ്തതോടെ സിനിമകളില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. ആദ്യ സിനിമ സഖാവാണ് എന്നാല്‍ ചിത്രം റിലീസ് ചെയ്തില്ല. ചിത്രത്തിലെ മുഖ്യകഥാപാത്രമായിരുന്ന സഖാവ് കൃഷ്ണ പിള്ളയെയാണം താന്‍ അവതരിപ്പിച്ചത്. ചിത്രത്തിനായി താന്‍ ഒരു പാട് കഷ്ടപ്പെട്ടുവെന്നും. വിഎസിനെയും ഗൗരി അമ്മയെയും ഇഎംഎസിനെയും നേരില്‍ കണ്ടാണ് കഥാപാത്രത്തിനാവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും പ്രേം കുമാര്‍ പറയുന്നു.

ഭാഗ്യം ഉള്ളത് കൊണ്ട് അന്നും ഇന്നും ഒരു സിനിമയിലും അവസരം ചോദിച്ച് പോകേണ്ടിവന്നിട്ടില്ല.എല്ലാം തന്നെ തേടിവരുകയായിരുന്നു. സഖാവിന് ശേഷം ഏറ്റവും ശ്രദ്ധനേടിയ ലംബോ എന്ന ടെലി ഫിലിമിലാണ് അഭിനയിച്ചത്. പിന്നീട് അങ്ങോട്ട് 150-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ലംബോയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി കഠിനമായി ശ്രമിക്കുന്ന ഒരാളല്ല താന്‍. ലംബോ സിനിമക്കാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അമിതമായി സന്തോഷിക്കാറില്ല. ആഘോഷങ്ങളും വളരെക്കുറവാണ്. താന്‍ ആര്‍ഭാടങ്ങളിലോ ആഡംബരത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്നും പ്രേംകുമാര്‍ പറയുന്നു.

Related posts