BY AISWARYA
തൊണ്ണൂറുകളിലെ സിനിമകളില്‍ പരിചയമുളള മുഖമാണ് പ്രേംകുമാറിന്റേത്. അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച പ്രേംകുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.ഏറെകാത്തിരിപ്പുകള്‍ക്കൊടുവില്‍ ദൈവം തന്ന കണ്‍മണിയെക്കുറിച്ചാണ് പ്രേംകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മകളുടെ ജന്മദിനത്തില്‍ പങ്കുവെച്ച കുറിപ്പായിരുന്നു അത്.
തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങള്‍ എന്ന തലക്കെട്ടിലുള കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.ചേരികളിലും അതിനെക്കാള്‍ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളില്‍ വീണുലയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങള്‍.ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങള്‍.ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍.പഠിക്കേണ്ട പ്രായത്തില്‍ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങള്‍.ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങള്‍.
പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളില്‍ പോഷകാംശം ലേശവുമില്ലാതെ മരിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങള്‍.ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓര്‍ത്തുകൊണ്ട് അവരെക്കുറിച്ചുള്ള നീറു ചിന്ത ഉള്ളില്‍ നിറച്ചുകൊണ്ട് പതിവുപോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ഇന്ന്.