സാമന്തയ്ക്ക് പാപ്പരാസികള്‍ ചാര്‍ത്തികൊടുത്ത ”കാമുകന്‍”,,,,ഒടുവില്‍ മനസ് തുറക്കുന്നു

BY AISWARYA

തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞിട്ടും ഇതിന്റെ ഓളം അവസാനിക്കുന്നില്ല മട്ടില്ല. സാമന്തയ്ക്ക് കാമുകന്‍ ഉണ്ടായിരുന്നതായും ഗര്‍ഭച്ഛിദ്രം നടത്തിയെന്നും വരെ വാര്‍ത്തകളുണ്ടായി. ഇപ്പോഴിതാ സാമന്തയ്ക്ക് പാപ്പരാസികള്‍ ചാര്‍ത്തികൊടുത്ത കാമുകന്‍ ഒടുവില്‍ മനസ് തുറക്കുന്നു.

സാമന്തയും സ്‌റ്റൈലിസ്റ്റ് പ്രീതം ജുകാല്‍കറും തമ്മില്‍ പ്രണയത്തിലാണെന്നും നാഗചൈതന്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് ഈ ബന്ധമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് പ്രീതം ജുകാല്‍കര്‍ രംഗത്തെത്തിയത്. കളളപ്രചാരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നാഗചൈതന്യ മൗനം പാലിച്ചത് തന്നെ വിഷമിപ്പിച്ചു. സാമന്തയുടെ വിവാഹമോചനത്തിന്റെ പേരില്‍ മോശം സന്ദേശങ്ങളാണ് തനിക്ക് വരുന്നതെന്ന് പ്രീതം പറയുന്നു.

സാമന്ത എനിക്ക് സഹോദരിയെ പോലെയാണ്. ജീജീ എന്നാണ് വിളിച്ചിരുന്നത്. നാഗചൈതന്യയെയും എനിക്ക് വര്‍ഷങ്ങളായി അറിയാം. അദ്ദേഹത്തിനറിയാം സാമന്തയുമായി എനിക്ക് ഏത് തരത്തിലുളള ബന്ധമാണുളളതെന്ന്.നാഗചൈതന്യ ഒരു പ്രസ്താവന ഇറക്കിയിരുന്നുവെങ്കില്‍ ഇത് ഇത്രയും സങ്കീര്‍ണമാവുകയില്ലായിരുന്നു. ആരാധകര്‍ എന്ന് പറയുന്ന കൂട്ടരാണ് ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുന്നത്. സാമന്തയുടെ വിവാഹമോചനത്തിന്റെ പേരില്‍ എനിക്ക് ധാരാളം മോശം സന്ദേശങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കടുത്ത ആക്രമണങ്ങള്‍ എന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പ്രീതം വ്യക്തമാക്കുന്നുണ്ട്.

ആഴ്ചകള്‍ക്കു മുമ്പാണ് നടി സാമന്തയും നാഗചൈതന്യയും ദാമ്പത്യ ബന്ധം വേര്‍പ്പെടുത്തിയത്. ഇക്കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പിന്നാലെ നടിക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷമായ
ഭാഷയിലാണ് നടി പ്രതികരിച്ചത്.

 

 

 

 

 

 

 

 

 

 

 

Related posts