ആരിത് അപ്സരസോ എന്ന് ആരാധകർ : വൈറലായി പ്രയാഗയുടെ ഫോട്ടോസ് .

മോഹൻലാലിനെ നായകനാക്കി 2009ൽ പുറത്തിറക്കിയ അമൽ നീരദ് ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡഡിൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിൽ നല്ല ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ പിന്നീട് താരത്തിന് കഴിഞ്ഞു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും പ്രയാഗ മാർട്ടിൻ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. തമിഴ് സിനിമാരംഗത്ത് താരം അരങ്ങേറുന്നത് മിസ്കിൻ എഴുതി സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ്. അതിനുശേഷം താരം തമിഴ് സിനിമ രംഗത്തെ പ്രധാന താരമായി മാറുകയായിരുന്നു. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ 2019 ൽ പുറത്തിറങ്ങിയ ഗീത എന്ന കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.താരത്തിന്റെ ജനപ്രീതി നേടിയ മലയാള സിനിമകൾ ഫുക്രി, ഒരേ മുഖം, രാമലീല, പോക്കിരിസൈമൺ, ബ്രദേഴ്സ് ഡേ, ഉൾട്ട എന്നിവയാണ്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും താരം സജീവമാണ്. മിടുക്കി എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി പ്രയാഗ വന്നിരുന്നു.

സിനിമയിലും ടെലിവിഷൻ ഷോകളിലും മാത്രമല്ല സോഷ്യൽ മീഡിയയിലും താരത്തിന്റെ സാന്നിധ്യം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനുള്ളത് 12 ലക്ഷം ഫോളോവേർസ് ആണ്.താരം പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങൾ വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ താരം ഏറ്റവും അവസാനമായി പോസ്റ്റ്‌ ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. അപ്സരസിനെ പോലെ അതീവ സുന്ദരിയായി കടലരികിൽ നിൽക്കുന്ന ചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.

Related posts