മോഹൻലാലിനെ നായകനാക്കി 2009ൽ പുറത്തിറക്കിയ അമൽ നീരദ് ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡഡിൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിൽ നല്ല ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ പിന്നീട് താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും പ്രയാഗ മാർട്ടിൻ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. തമിഴ് സിനിമാരംഗത്ത് താരം അരങ്ങേറുന്നത് മിസ്കിൻ എഴുതി സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ്. അതിനുശേഷം താരം തമിഴ് സിനിമ രംഗത്തെ പ്രധാന താരമായി മാറുകയായിരുന്നു. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ 2019 ൽ പുറത്തിറങ്ങിയ ഗീത എന്ന കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.താരത്തിന്റെ ജനപ്രീതി നേടിയ മലയാള സിനിമകൾ ഫുക്രി, ഒരേ മുഖം, രാമലീല, പോക്കിരിസൈമൺ, ബ്രദേഴ്സ് ഡേ, ഉൾട്ട എന്നിവയാണ്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രയാഗയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മുംബൈയിൽ തെരുവിൽ നടക്കുന്ന ചിത്രങ്ങളാണ് വൈറലായത്. കളർഫുൾ ഷർട്ടും ഷോർട്സും ധരിച്ചെത്തിയ നടിയെ പെട്ടെന്നൊന്നും ആർക്കും മനസിലാകില്ല. ഇപ്പോഴിതാ എന്താണ് ഈ മേക്കോവറിന് പിന്നിലെന്ന് പറയുകയാണ് നടി. ഞാൻ കളിക്കുന്നില്ല ചേട്ടാ, സിസിഎൽ നു വേണ്ടി ഗെയിം കളിക്കുന്നില്ല. ഞാൻ ഇവർക്ക് വേണ്ടുന്ന എല്ലാ സപ്പോർട്ടും കൊടുക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഇതിൽ ഉള്ള എല്ലാവരെയും ഞാൻ എന്റെ കുടുംബം ആയിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ എല്ലാ വിധ സപ്പോർട്ടും ആയി ഞാൻ ഉണ്ടാകും. ഇത്രേം നല്ലൊരു കോച്ച്, ഇത്രയും നല്ല ക്യാപ്റ്റൻ, ഇത്രയും നല്ല പ്ലെയേഴ്‌സ് അപ്പൊ എന്തായാലും നമ്മൾ കപ്പ് എടുക്കണമല്ലോ ആ സ്ഥിതിക്ക്.
പിന്നെ എന്റെ മേക്കോവർ, സത്യപറഞ്ഞാൽ സിസിഎൽ നു വേണ്ടി ചെയ്തേ അല്ല ഈ മേക്കോവർ. മേക്കോവറായിട്ടേ ചെയ്തേ അല്ല. ഈ കളർ അല്ല ഞാൻ ഉദ്ദേശിച്ചത്. ചെയ്തു വന്നപ്പോൾ ഇങ്ങനെ ആയി പോയതാണ്. പിന്നെ ഒരു കാര്യം കൂടിയുണ്ട്. ഞാൻ സിനിമയിൽ നിന്നും കുറച്ചു നാൾ ബ്രെയ്ക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല. എനിക്ക് തോന്നി ഞാൻ ബ്രെയ്ക്ക് എടുത്തു. ബ്രെയ്ക്ക് എടുക്കുമ്പോൾ നമുക്ക് എന്ത് വേണം എങ്കിലും ചെയ്യാമല്ലോ. ഒരു സിനിമയും ഞാൻ ഇപ്പോൾ കമ്മിറ്റ്ചെയ്തിട്ടുമില്ല. അങ്ങനെ ബ്രെയ്ക്ക് എടുത്തപ്പോൾ എനിക്ക് വേണ്ടത് ഞാൻ ചെയ്തു എന്ന് മാത്രം- സിസിഎൽ ഫങ്‌ഷനിടെയാണ് പ്രയാഗ സംസാരിച്ചത്.