ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷൻസാണ് സീരിയലുകളിൽ ചിത്രീകരിക്കുന്നത്! പ്രവീണ പറയുന്നു!

പ്രവീണ മലയാളികളുടെ ഏറെപ്രിയപ്പെട്ട നടിയാണ്. ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറി. നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരം അവയിൽ ഒന്നാണ്. 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയെ തേടി ഈ പുരസ്‌കാരങ്ങൾ എത്തിയത്. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ആണ് പ്രവീണ സിനിമയിലേക്ക് കടന്നു വരുന്നത്.മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ വേഷമിട്ടിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സീരിയലുകൾക്ക് സെൻസറിംങ്ങ് ഏർപ്പെടുത്തണമെന്ന് നടി ആവശ്യപ്പെട്ടിരിക്കുകയാണ്. സീരിയലുകളിലെ കഥാപാത്രങ്ങളും സിറ്റുവേഷൻസും അസഹനീയമായതോടെ ഷൂട്ടിങ്ങിനിടെ അഭിനയം നിർത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നു പ്രവീണ പറയുന്നു.

അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കൽ, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷൻസ് മാത്രമേ സീരിയലുകളിൽ സൃഷ്ടിക്കപ്പെടുന്നുള്ളു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയൽ പിടിക്കുമ്പോൾ അങ്ങനെയേ സാധിക്കൂ എന്നാണ് നിർമ്മാതാക്കളും സംവിധായകരും പറയുന്നത്. ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷൻസാണ് സീരിയലുകളിൽ ചിത്രീകരിക്കുന്നത്. ജീവിതഗന്ധിയായ പ്രമേയങ്ങൾ സീരിയലുകളിൽ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങൾ എന്തൊക്കെ ആണെന്ന് കാണാനാണ് പ്രേക്ഷകർ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷൻസ് അസഹനീയമായി മാറിയപ്പോൾ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ടെന്നും പ്രവീണ വ്യക്തമാക്കുന്നു.

Related posts