മലയാള സിനിമയ്ക്ക് തീരാനഷ്ടം.പ്രതാപ് പോത്തൻ അന്തരിച്ചു!

പ്രശസ്ത അഭിനേതാവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനും സംവിധാനത്തിനും പുറമെ തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും താരം പ്രശസ്തനാണ്. 1978 ൽ പുറത്തിറങ്ങിയ ആരവത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു പ്രതാപ് പോത്തൻ.

ഭരതൻ ചിത്രം തകരയിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.

കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.

Related posts