പ്രസീത മേനോൻ എന്ന നടിയെന്ന നിലയിലും മിമിക്രി ആർട്ടിസ്റ്റായും അറിയാത്ത മലയാള പ്രേക്ഷകർ വിരളമാണ്. ഇനി ഇങ്ങനെ അറിയാത്തവർ ഉണ്ടെങ്കിൽ പോലും അവർക്ക് ബഡായി ബംഗ്ളാവിലെ അമ്മായിയെ അറിയും എന്നുള്ളത് തീർച്ച. മലയാളിപ്രേക്ഷകർക്ക് അത്രയ്ക്ക് പരിചിതമായ കഥാപാത്രമാണ് അമ്മായി. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് എന്ന ബഹുമതിയും പ്രസീതക്ക് സ്വന്തമാണ്. ബാലതാരമായി മലയാള വെള്ളിത്തിരയിലെത്തിയ പ്രസീത ശേഷം നിരവധി ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങൾ എടുത്തു പറയത്തക്കതാണ്. മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെ ടി.വി. രംഗത്തുമെത്തി. മിമിക്രി അവതരിപ്പിക്കുന്ന വിരളമായ സ്ത്രീ താരങ്ങളിലൊരാളാണ് പ്രസീത.
സിനിമാ രംഗത്ത് അന്ന് സജീവമായിരുന്ന കാർത്തിക പ്രസീതയുടെ ബന്ധുവായിരുന്നു. കാർത്തികയുടെ പ്രോത്സാഹനം കൊണ്ട്, മൂന്നാം മുറ എന്ന സിനിമയിൽ ബാലതാരമായി വേഷമണിഞ്ഞു. വൈശാലി സിനിമയുടെ നൂറാം ദിവസം സംബന്ധിച്ചു നടത്തിയ പരിപാടിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും പിന്നീട് നിരവധി സ്റ്റേജുകളിൽ മിമിക്റി അവതരിപ്പിക്കുകയും ചെയ്തിത്തുണ്ട്.
ഇപ്പോളിതാ മിമിക്രിയിലെത്തപ്പെട്ടതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ബാത്റൂമിൽ വെച്ചായിരുന്നു മിമിക്രി പ്രാക്ടീസ് നടത്തിയിരുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒക്കെ ശബ്ദത്തിൽ സംസാരിക്കുവാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ചേച്ചി പൊക്കി. ബാത്റൂമിൽ നിന്നും സ്ഥിരമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒക്കെ ശബ്ദം കേൾക്കുവാൻ തുടങ്ങിയതോടെ ആയിരുന്നു ചേച്ചി എന്താണ് നടക്കുന്നത് എന്നറിയാൻ അന്വേഷണം ആരംഭിച്ചത്. അങ്ങനെ ആയിരുന്നു പരസ്യമായ കലാജീവിതം ആരംഭിച്ചത്. പിന്നീട് പരസ്യമായിത്തന്നെ മിമിക്രി ചെയ്യുവാൻ തുടങ്ങി. എന്നാൽ ഇതൊക്കെ ആദ്യം തമാശയ്ക്ക് വേണ്ടി മാത്രമായിരുന്നു തുടങ്ങിയത്. പിന്നീടായിരുന്നു ഇതിന് പ്രത്യേകം മത്സരം ഉണ്ട് എന്നൊക്കെ അറിയുന്നത്.