മുകളിലുള്ള മാലാഖമാർ ഞങ്ങൾക്കൊരു സമ്മാനം ഒരുക്കിയിരിക്കുന്നു! വൈറലായി പ്രണിതയുടെ പോസ്റ്റ്!

തെന്നിന്ത്യൻ സിനിമ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണിത സുഭാഷ്. 2010ൽ പുറത്തിറങ്ങിയ ബാവ എന്ന ചിത്രത്തിലൂടെയാണ് പ്രണിത സുഭാഷ്‌ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്‌. പിന്നീട്‌ കന്നടയിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ ചെയ്‌തു. സൂര്യയുടെ മാസ്‌, കാർത്തിയുടെ ശകുനി എന്നീ സിനിമകളിലും വേഷമിട്ടു. പ്രിയദർശൻ സംവിധാനം ചെയ്‌ത ഹങ്കാമ 2 വിലൂടെ നടി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

ഇപ്പോഴിതാ കുഞ്ഞ് അതിഥിയെ വരവേൽക്കാനൊരുങ്ങി നടി പ്രണിത. ബിസിനസുകാരനായ നിതിൻ രാജുവും പ്രണിതയും തമ്മിൽ 2021 മേയ് മുപ്പതിനാണ് വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യമായിട്ടാണ് താരവിവാഹം നടത്തിയത്. അതിന് ശേഷമാണ് വിവാഹക്കാര്യം നടി സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.

ഭർത്താവിൻറെ 34 ആം പിറന്നാളിന് സർപ്രൈസ്‌ ആയി നടി ഇക്കാര്യം അറിയിക്കുകയായിരുന്നു. ഭർത്താവിൻറെ പിറന്നാൾ ദിനത്തിൽ തനിക്കു നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം കൂടിയാണിതെന്ന് പ്രണിത പറയുന്നു. അമ്മയാകുന്ന വിവരം പങ്കുവച്ച നടി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്‌. എന്റെ ഭർത്താവിന്റെ മുപ്പത്തിനാലം ജന്മദിനമാണിന്ന്. മുകളിലുള്ള മാലാഖമാർ ഞങ്ങൾക്കൊരു സമ്മാനം ഒരുക്കിയിരിക്കുകയാണിപ്പോൾ എന്നാണ് ഫോട്ടോസിന് ക്യാപ്ഷനായി പ്രണിത കുറിച്ചത്. പിന്നാലെ ഭർത്താവിനൊപ്പമുള്ള പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. പോസിറ്റീവ്‌ റിസൽട്ട്‌ ഉൾപ്പെടെ സ്‌കാനിങ് ചിത്രങ്ങളുമായി ഭർത്താവിൻറെ കൈയിൽ വളരെ സുരക്ഷിതയായിരിക്കുന്ന പ്രണിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. പോസ്‌റ്റിന് താഴെ നിരവധി പേർ ദമ്പതികൾക്ക്‌ ആശംസകൾ അറിയിച്ചു.

Related posts