മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. അതുപോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താര പുത്രന്മാരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. ഇരുവരും പിതാക്കന്മാരുടെ പാത പിൻതുടർന്ന് അഭിനയ രംഗത്ത് എത്തിയവരാണ്. പക്ഷെ ഇന്ന് ഇരുവരും അച്ഛന്റെ പേരിൽ അല്ലാതെ സ്വന്തമായി ഒരു സ്ഥാനം നേടിയവരാണ്. ഇപ്പോഴിതാ പ്രണവിനെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും നടന്‍ മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
മനോജ് കെ ജയന്റെ വാക്കുകള്‍, സിനിമയില്‍ വന്ന സമയത്ത് തന്നെ മമ്മൂക്ക്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. രാവണപ്രഭുവിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നല്ല സ്വീറ്റ് ചേട്ടനാണ്. പ്രണവ് അത്രയും സിംപിളാണ്, ഇത്രയും വലിയ താരരാജാവിന് ഇങ്ങനെ സിംപിളായൊരു മകനോ എന്നൊക്കെ തോന്നും. ഇരുപത്തിയെന്നാം നൂറ്റാണ്ടില്‍ ഞാന്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനാണ്, എനിക്ക് പ്രമോഷനായിട്ടുണ്ട്. പ്രണവിനും ദുല്‍ഖറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ഈ അഭിമുഖത്തില്‍ പ്രണവാണെങ്കില്‍ നമുക്ക് ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടില്‍ ഇരുന്നാല്‍പ്പോരെയെന്ന് ചോദിക്കും. ലൊക്കേഷനില്‍ ഏതെങ്കിലും മൂലയില്‍ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് പറയുമ്പോള്‍ പോയി അഭിനയിക്കും.
സിനിമയുടെ പോപ്പുലാരിറ്റി പ്രണവ് മോഹന്‍ലാലിന് ഇഷ്ടമില്ല. പുളളിയുടെ ഏറ്റവും വലിയ ടെന്‍ഷനും അതാണ്. ചിത്രീകരണത്തിനിടെ പ്രണവിനോട് ഇനിയെന്താണ് പരിപാടി എന്ന് ഞാന്‍ ചോദിച്ചിരുന്നു. ആകെ ടെന്‍ഷനിലാണ് എന്നായിരുന്നു മറുപടി. ഈ സിനിമ ഇറങ്ങും, ഇനിയെന്നെ കൂടുതല്‍ പേരറിയും. ഒരുപാട് പേര്‍ എന്നെ കാണും, തിരിച്ചറിയും. ലോകം മുഴുവന്‍ കറങ്ങുകയെന്നാണ് എന്റെ സ്വപ്നം. ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത്, ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്, ഞാന്‍ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡില്‍ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാല്‍ ഞാന്‍ നല്ല കംഫേര്‍ട്ടബിളാണ്. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും. മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കള്‍. അതൊരു വലിയ ഭാഗ്യമാണ്.