കൂറ്റൻ പാറയിൽ ഈസിയായി കയറി പ്രണവ്! മല്ലു സ്‌പൈഡർമാൻ എന്ന് ആരാധകർ!

മലയാള സിനിമയിൽ ഇന്നും എതിരാളികൾ ഇല്ലാത്ത നടനാണ് മോഹൻലാൽ. തന്റെ അഭിനയ പാടവം കൊണ്ട് എന്നും അദ്ദേഹം മലയാള സിനിമ പ്രേക്ഷകരെ അത്ഭുതപെടുത്തിയിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന മകൻ പ്രണവും അഭിനയരംഗത്തേക് എത്തിയിട്ടുണ്ട്. ബാലതാരമായാണ് പ്രണവ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥാന അവാർഡും പ്രണവ് സ്വന്തമാക്കിയിരുന്നു. പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുത്ത പ്രണവ് ജിത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചു വരവ് ഗംഭീരമാക്കി. പിന്നീട് ഇരുപതാം നൂറ്റാണ്ട്, പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്നിവയിൽ നായകനായി. ഇതിൽ ഹൃദയം പ്രണവിന് നേടിക്കൊടുത്ത പ്രേക്ഷക പ്രീതി ചെറുതൊന്നുമല്ല.

യാത്രകളോട് പ്രിയമുള്ള താരപുത്രൻ ഇതിനിടെ നിരവധി സ്ഥലങ്ങളിൽ യാത്ര പോയിട്ടുണ്ട് പ്രണവ്. ഇവിടെ നിന്ന് പകർത്തിയ മനോഹരമായ ഫോട്ടോസും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുണ്ട് താരം. അധികവും ഒറ്റയ്ക്ക് തന്നെയാണ് യാത്ര നടത്താർ. അപ്രതീക്ഷിതമായി വഴിയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ പ്രണവിനൊപ്പം എടുത്ത ഫോട്ടോസും ആരാധകരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ കൂറ്റൻപാറ ഈസിയായി കയറിപ്പോകുന്ന പ്രണവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. മല്ലു സ്‌പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക് ആണ്, അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു’, എന്നിങ്ങനെയാണ് കമന്റുകൾ. നേരത്തെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്റെ വീഡിയോ വൈറലായിരുന്നു. 2017ലെ തായ്ലാൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോ ആയിരുന്നു അത്. നേരത്തെയും സാഹസിക യാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related posts