പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്നതിനു പകരം ജീവിച്ചു തുടങ്ങി,,,,,”ദര്‍ശന” യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്‌

BY AISWARYA

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ആദ്യഗാനം ഇന്നലെ റിലീസിനെത്തി. ‘ദര്‍ശന…’ എന്നു തുടങ്ങുന്ന ആ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.16 ലക്ഷത്തില്‍ പരം ആളുകള്‍ ഇതിനകം ഈ പാട്ട് കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിംഗിലും ഒന്നാമതാണ് ഈ ഗാനം. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സംഗീത സംവിധായകരായ ഹിഷാം അബ്ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ”ഈ പാട്ട് ഹിറ്റായതൊന്നും മച്ചാന്‍ അറിഞ്ഞിട്ടുണ്ടാകില്ല. വല്ല കാട്ടിലോ ഹിമാലയത്തിലോ ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും,” എന്നാണ് പ്രണവിനെ കുറിച്ച് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.’പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്നതിനു പകരം ജീവിച്ചു തുടങ്ങി,’ എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകള്‍.

അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ തന്നെയാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

https://youtu.be/epAFDEJImrU

Kalyani Priyadarshan Refutes Rumours About Affair With Pranav Mohanlal - Filmibeat

 

Related posts