എനിക്ക് റെസ്റ്റ് വേണമെന്ന് പറഞ്ഞ് കുഞ്ഞിനെ ഫീഡ് ചെയ്യാതെ ഇരുന്നിട്ടുണ്ട് എന്ന പ്രകൃതി!

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായി മാറിയ താരമാണ് താരമാണ് അനുശ്രീ. പ്രേക്ഷക ശ്രദ്ധനേടിയ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത താരം കഴിഞ്ഞ ദിവസം വിവാഹിതയായി. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ വരൻ. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.

ഇപ്പോഴിതാ മനസ്സ് തുറക്കുകയാണ് താരം, പ്രസവ ശേഷമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷനേയും അതിജീവിച്ച് വരികയാണെന്ന് പറയുകയാണ് അനുശ്രി, കല്യാണത്തോടെയാണ് ഞാൻ വൈറലായത്. അതിന് മുൻപ് സോഷ്യൽമീഡിയ എന്നെ അറിയുമോ എന്ന് പോലും സംശയമായിരുന്നു. ഞാൻ തന്നെ എന്റെ പേര് യൂട്യൂബിലും ഗൂഗിളിലുമൊക്കെ സെർച്ച് ചെയ്യുമായിരുന്നു. എന്റെ കല്യാണമൊന്നും ആരും അറിയില്ലെന്നാണ് കരുതിയത്. ആരവ് ജനിച്ച സമയത്ത് സിസേറിയനായതിനാൽ ഒരുദിവസം മുഴുവനും പോസ്റ്റ് ഡെലിവറി ഐസിയുവിലായിരുന്നു. ആൺകുഞ്ഞാണെന്ന് എനിക്ക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. റൂമിലേക്ക് വന്ന സമയത്ത് അമ്മയോട് ആദ്യം ചോദിച്ചത് ഫോണാണ്. പോസ്റ്റിട്ട സമയത്ത് തന്നെ യൂട്യൂബിലും പോസ്റ്റ് വന്നിരുന്നു. അതൊക്കെ നോക്കി ഞാൻ എൻജോയ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടാൽ അത് യൂട്യബിൽ വന്നോ എന്ന് നോക്കാറുണ്ട്.

വിവാഹശേഷം ക്ഷമ പഠിച്ചു. ക്യാരക്ടറിൽ ഒരുപാട് മാറ്റങ്ങൾ വന്നു. വിവാഹത്തിന് മുൻപ് അമ്മയോട് നന്നായി വഴക്കിടുമായിരുന്നു. വിവാഹശേഷം വിഷ്ണു ദേഷ്യപ്പെടുമ്പോൾ ഞാൻ മിണ്ടാതെയിരിക്കും. അവൻ കൂളാവുമ്പോൾ ഞാൻ ദേഷ്യപ്പെടും. ഞാനെന്തെങ്കിലും കാണിച്ചാൽ വിഷ്ണു അതിൽ തൂങ്ങും. തിരിച്ച് ഞാനും അതേപോലെ. പോസ്റ്റ്പാർട്ടം ഡിപ്രഷനുണ്ടായിരുന്നു. ഫാമിലി കൂടെയുള്ളതിനാൽ അത്രയധികം അതെന്നെ ബാധിച്ചിട്ടില്ല. അവരാണ് കുഞ്ഞിനെ നോക്കിക്കൊണ്ടിരിക്കുന്നത്. ആദ്യത്തെ ഒരാഴ്ച അവൻ രാവിലെ കരയുമ്പോൾ എന്നോട് എഴുന്നേറ്റ് ഫീഡ് ചെയ്യാൻ പറയും, എനിക്ക് ഉറങ്ങണ്ടേ, പറ്റത്തില്ലെന്ന് ഞാൻ പറയും. എനിക്ക് റെസ്റ്റ് വേണമെന്ന് പറഞ്ഞ് കൊടുക്കാതെയിരുന്നിട്ടുണ്ട്. പിന്നെ വീട്ടുകാർ പറഞ്ഞ് മനസിലാക്കിത്തന്നിട്ടുണ്ട്. ഉറക്കം വലിയ വിഷമമായിരുന്നു. ഞാൻ അധികം ആരോടും സംസാരിക്കാറൊന്നുമുണ്ടായിരുന്നില്ല.

Related posts