ഇന്ത്യന്‍ ടീമിലെ ബൗളിംഗ് ക്യാപ്റ്റൻ അശ്വിനാണെന്ന് പ്രഗ്യാന്‍ ഓജ

Ashwin.r

ഇന്ത്യൻ ടെസ്റ്റ് ടീമിലെ ബൗളിങ് ക്യാപ്റ്റൻ രവിചന്ദ്രന്‍ അശ്വിനാന്നെന്ന് മുന്‍ താരം പ്രഗ്യാന്‍ ഓജ. നിലവിലെ സാഹചര്യത്തിൽ ടീമിലെ മുന്‍നിര സ്പിന്നര്‍ താനാണെന്ന ബോധ്യം അശ്വിനുണ്ട്. കളിക്കളത്തിലെ ശരീരഭാഷയില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നതും കാണാം, ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അശ്വിന്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ സംസാരിക്കവെ പ്രഗ്യാന്‍ ഓജ സൂചിപ്പിച്ചു.എന്തു ചെയ്യണമെന്ന് അശ്വിന് കൃത്യമായി അറിയാം. ടീമിലെ ഉത്തരവാദിത്വമെന്തെന്നോ പന്തെങ്ങനെ എറിയണമെന്നോ അശ്വിന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിറംമങ്ങിയാലും ടീമില്‍ നിന്നും പുറത്താകില്ലെന്ന വിശ്വാസം അശ്വിനുണ്ട്.

Aswin
Aswin

ഒരു കായിക താരത്തെ സംബന്ധിച്ച്‌ ഈ വിശ്വാസമാണ് ഏറ്റവും പ്രധാനം. കളിക്കളത്തില്‍ അശ്വിന്റെ ശരീരഭാഷ ഇപ്പോള്‍ കൂടുതല്‍ ആധികാരികമാണ്. സ്വന്തം പ്രകടനത്തില്‍ അദ്ദേഹം അടിയുറച്ചു വിശ്വസിക്കുന്നു. ഇപ്പോഴുള്ള അദ്ദേഹത്തിന്റെ വിജയരഹസ്യവും മറ്റൊന്നല്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ബൗളിങ് ക്യാപ്റ്റനാണ് രവിചന്ദ്രന്‍ അശ്വിന്‍’, പ്രഗ്യാന്‍ ഓജ പറഞ്ഞു.മെല്‍ബണില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം അശ്വിനും ബുംറയും ചേര്‍ന്നാണ് ബൗളിങ് തന്ത്രങ്ങള്‍ മെനഞ്ഞത്. ടീമിലെ യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസവും ആവേശവും പകരാന്‍ അശ്വിനും ബുംറയും മുന്നിലുണ്ടായിരുന്നു. മെല്‍ബണില്‍ നാലുദിനംകൊണ്ട് ഇന്ത്യ ജയിച്ചതിന് പിന്നിലെ സൂത്രധാരന്മാരും ഇവര്‍തന്നെ. പൊതുവേ ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് മത്സരങ്ങളിലാണ് അശ്വിന്‍ തിളങ്ങാറ്.

Team India
Team India

വിദേശ പരമ്പരകളിലെ  റെക്കോര്‍ഡ് അശ്വിനെ ഏറെ പിന്തുണയ്ക്കാറില്ല. എന്നാല്‍ ഇത്തവണ ചിത്രം മാറിയിരിക്കുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് കയ്യടക്കിയ ബൗളറാണ് അശ്വിന്‍. സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നുമാണ് പരമ്പരയിൽ അശ്വിന്റെ പ്രധാന ഇരകള്‍. അഡ്‌ലെയ്ഡിലും മെല്‍ബണിലും സ്മിത്ത് അശ്വിന് മുന്നില്‍ മുട്ടുമടക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നു. ലബ്യുഷെയ്‌നയെും രണ്ടു തവണ അശ്വിന്‍ വീഴ്ത്തിക്കഴിഞ്ഞു. എന്തായാലും അശ്വിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയുകയാവണം ഓസ്‌ട്രേലിയ. മെല്‍ബണില്‍ അശ്വിനെ രഹാനെ നേരത്തെ അവതരിപ്പിക്കുമെന്ന് ഓസ്‌ട്രേലിയ കരുതിയിരുന്നില്ല. ജനുവരി ഏഴിന് സിഡ്‌നിയിലാണ് പരമ്ബരയിലെ മൂന്നാം ടെസ്റ്റ്.

Related posts