ഒമർ ലുലുവിന്റെ സംവിധാനത്തിൽ ബാബു ആന്റണി നായകനായെത്തുന്ന പുതിയ സിനിമയാണ് പവർസ്റ്റാർ. ഈ പുതിയ ചിത്രത്തിന്റെ ഫോട്ടോകൾ അതിലെ താരങ്ങൾ തന്നെ ഷെയർ ചെയ്തിരുന്നു. ഒമർ ലുലു ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി വന്നിരിക്കുകയാണ്. ഒമർ ലുലു പറയുന്നത് സിനിമ തുടങ്ങാൻ വൈകിയതിനെ കുറിച്ചാണ്. സിനിമയുടെ ചിത്രീകരണം വർഷം അവസാനത്തോടെ തുടങ്ങാൻ സാധിക്കുമെന്നാണ് സംവിധായകൻ പറയുന്നത്.
” ഈ വർഷം അവസാനത്തോടെ പവർസ്റ്റാറിന്റെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയും എന്ന് കരുതുന്നു. ആദ്യമായിട്ടാണ് ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒരു സിനിമ ചെയ്യാൻ ഇത്രയും സമയമെടുക്കുന്നത്. കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി. ഒരുപാട് പേർ ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിൽ ബാബു ആന്റണിയുടെ ഒരു വ്യത്യസ്ത വേഷമായിരിക്കും പ്രേക്ഷകർ കാണുക. പവർസ്റ്റാറിൽ നായികയോ പാട്ടുകളോ ഉണ്ടായിരിക്കില്ല- എന്ന് ഒമർ ലുലു പറഞ്ഞു