പൗര്‍ണ്ണമിതിങ്കൾ താരം വിഷ്ണു വിവാഹിതനായി! ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും!!

മിനിസ്ക്രീൻ പരമ്പരയായ പൗര്‍ണ്ണമി തിങ്കളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിഷ്ണു നായര്‍. വിഷ്ണു അഭിനയ ജീവിതം ആരംഭിക്കുന്നത് ജയരാജ് ചിത്രമായ ആനന്ദഭൈരവിയിലൂടെയാണ്. താരത്തിന്റെ ആദ്യത്തെ പരമ്പര സഹയാത്രികയാണ്. ഇപ്പോൾ താരം വിവാഹിതനായിരിക്കുകയാണ്. കാവ്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നത്. ഒരുപാട് ആരാധകരും സഹപ്രവര്‍ത്തകരും വിഷ്ണുവിന് ആശംസകളുമായി രംഗത്തെത്തി. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോൾ താരം മനസ്സിനക്കരെ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

വിഷ്ണുവിനും കാവ്യയ്ക്കും ആശംസകളുമായി നടി ഗൗരി കൃഷ്ണയുമെത്തി. വധുവരന്മാര്‍ക്ക് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് ഗൗരി ആശംസ നേര്‍ന്നത്. കാവ്യയേയും വിഷ്ണുവിനേയും ടാഗ് ചെയ്തു കൊണ്ടാണ് ഗൗരി ചിത്രം പങ്കുവെച്ചിരുന്നത്. ഈ വിവാഹ ചിത്രം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇവരുടെ വിവാഹ നിശ്ചയ ചടങ്ങിലും ഗൗരി എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായിരുന്നു ഗൗരിയും വിഷ്ണുവും. ഒരു കാലത്ത് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരെ പ്രചരിച്ചിരുനന്നു. ഈ വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ വിവാഹ നിശ്ചയം നടന്നത്. പൗര്‍ണ്ണമി തിങ്കള്‍ പരമ്പര അവസാനിച്ച് മാസങ്ങള്‍ ആയെങ്കിലും പ്രേമും പൗര്‍ണ്ണമിയും ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

കാവ്യയുടെയും വിഷ്ണുവിന്റെയും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. പ്രേമ വിവാഹം അല്ലെന്ന് നടന്‍ നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രേമ വിവാഹം ഒന്നും അല്ല. പ്രൊപ്പോസല്‍ ആയിട്ടാണ് വന്നത്. ശേഷം വീട്ടുകാര്‍ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തുന്നത്. എന്നാല്‍ ഞങ്ങള്‍ ഒരേ നാട്ടുകാരും കോളേജില്‍ തന്റെ ജൂനിയറുമായിരുന്നു കാവ്യയെന്നും വിവാഹ വിശേഷം പങ്കുവെച്ച് കൊണ്ട് നടന്‍ പറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ മുന്‍തൂക്കം നല്‍കുന്നത് അമ്മയ്ക്കാണ്. ഈ ബന്ധത്തില്‍ അമ്മ ഹാപ്പിയാണ് ഒപ്പം ഞാനും. ഞാന്‍ എന്റെ അമ്മയെ നോക്കും പോലെ തന്നെ കാവ്യയും വീട്ടുകാരും അമ്മയെ സ്‌നേഹിക്കും, നോക്കും എന്നാണ് എന്റെ വിശ്വാസം, വിഷ്ണു അന്ന് പറഞ്ഞിരുന്നു.

Related posts