പൂർണിമ ഇന്ദ്രജിത് മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. വളരെ കുറച്ചു ചിത്രങ്ങൾമാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികളുടെ മനസ്സിൽ കുടിയേറാൻ ഈ ചിത്രങ്ങൾ തന്നെ ധാരാളം ആയിരുന്നു. രണ്ടാം ഭാവം, മേഘമൽഖാർ, നാറാണത്ത് തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ ഡിസൈനിങ് രംഗത്ത് താരം സജീവമായിരുന്നു. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത വൈറസിൽ ഡോക്ടർ സ്‌മൃതി ഭാസ്കർ എന്ന ശക്തമായ വേഷത്തിൽ പൂർണിമ തിരിച്ചെത്തിയിരുന്നു. തുറമുഖം എന്ന രാജീവ് രവി ചിത്രത്തിലും താരം ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ് പൂർണിമ. പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ താന്‍ അഭിമുഖം നടത്തിയതില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തി ആരാണെന്ന് തുറന്നു പറയുകയാണ് താരം.
ഞാന്‍ അഭിമുഖം ചെയ്തതില്‍ എന്നെ ഞെട്ടിച്ചിട്ടുള്ളത് ജഗതി ശ്രീകുമാര്‍ സാറാണ്. ഓരോ കാര്യങ്ങളും പറയുന്നതിലെ അദ്ദേഹത്തിന്റെ വ്യക്തത വിസ്മയിപ്പിക്കുന്നതാണ്. ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്‌ബോള്‍ എന്റെ മനസ്സിലുള്ള ഒരു കാര്യമുണ്ട്. നമ്മള്‍ ആരെയാണോ ഇന്റര്‍വ്യൂ ചെയ്യുന്നത് അവരില്‍ നിന്ന് നമുക്ക് കുറെ പഠിക്കാനുണ്ടാകണം. ജഗതി ശ്രീകുമാര്‍ സാറില്‍ നിന്ന് ഞാന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹം നമ്മളുമായി സംഭാഷണം നടത്തുമ്‌ബോള്‍ നേരത്തെ പ്രിപ്പെയര്‍ ചെയ്തിട്ട് വന്നതാണോ എന്ന് തോന്നിപ്പോകും. അത്രയ്ക്ക് ക്ലാരിറ്റിയാണ് അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങള്‍ക്കും. ഒരു അവതാരക എന്ന നിലയില്‍ ജഗതി ശ്രീകുമാറിനോളം എന്നെ ഞെട്ടിച്ച മറ്റൊരാള്‍ ഇല്ല എന്ന് തന്നെ പറയാം, എന്നാണ് പൂർണിമ പറയുന്നത്.