പൂർണിമ ഇന്ദ്രജിത്ത് മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ്. ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും എന്നും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. പൂർണിമ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ്. അതുകൊണ്ട് തന്നെ പൂർണിമയുടെ ചിത്രങ്ങൾ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. താരം സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താൻ കൗമാരകാലത്ത് ബോളിവുഡ് നടി കാജോളിന്റെ കടുത്ത ആരാധികയായിരുന്നു എന്ന് പറയുകയാണ് പൂർണിമ. താരം മിൻസാര കനവിലെ കാജോളിനെപ്പോലെ ഫോട്ടോഷൂട്ട് ചെയ്ത ഓർമയും പങ്കുവെച്ചു. കാജോൾ സ്റ്റൈൽ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള വിശേഷങ്ങൾ പൂർണിമ പങ്കുവെച്ചത് ഇൻസ്റ്റഗ്രാമിലൂടെയാണ്. ആ നാളുകളിൽ കാജോളിന്റെ കടുത്ത ആരാധികയായിരുന്നു. മിൻസാര കനവ് എന്ന ചിത്രത്തിലെ കാജോളിന്റെ അതേ ലുക്കിലുള്ള ഫോട്ടോ എടുക്കാനായി ഞാൻ പോയിട്ടുണ്ട്. അതേ പോലെ മുടിയെല്ലാം കെട്ടി. കാജോളിന്റെ ചിത്രത്തിന്റെ പിറകിൽ കാണുന്ന മേഘങ്ങൾ പോലും ഒരേപോലെയായിരുന്നു. ഫോട്ടോഷൂട്ടിന് ഇടയിൽ ആ ഗാനം എന്റെ തലയിൽ ബിജിഎം ആയി കേൾക്കുമായിരുന്നു എന്നും പൂർണിമ പറഞ്ഞു.