വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പൂർണിമ ഇന്ദ്രജിത്. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. പതിയെ അഭിനയ രംഗത്തേക്കും മടങ്ങി വന്ന താരം അഭിനയത്തോടൊപ്പം അവതരാകയുമായും ഡിസൈനിങ് രംഗത്തേക്കും തിരിഞ്ഞ താരം ഈ മേഖലയിലും തന്റെ വൈദഗ്ധ്യം തെളിയിച്ചിരുന്നു. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്‌റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. മികച്ച ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് താരം. പൂർണിമയുടെ വസ്ത്രവും ഹെയർ സ്‌റ്റൈലുമൊക്കെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ദ്രജിത്തിനൊപ്പമുളള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് പൂർണിമ നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ വൈറലാകുന്നത്. റൊമാന്റിക്കായി ഇന്ദ്രജിത്തിന് മേൽ ചാഞ്ഞ് കിടന്ന് ഇരുവരും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് പൂർണിമ തന്‌റെ ഇന്‌റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ജാഡയാണോ മോനൂസെ എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ ക്യാപ്ഷൻ. പൂർണിമയുടെ ചിത്രത്തിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി.