അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല: മോഹൻലാലിനൊപ്പമുള്ള ഓർമ പങ്കുവെച്ച് പൂർണിമ ജയറാം!!

നടന വിസ്മയം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. പൂര്‍ണിമ ഭാഗ്യരാജ് ഇതേ സനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ്. പിന്നീട് മോഹന്‍ലാലിന് ഒപ്പം നിരവധി ചിത്രങ്ങളില്‍ പൂര്‍ണിമ വേഷമിട്ടു. ഇപ്പോള്‍ പൂർണിമ താൻ മോഹന്‍ലാലിന് ജീന്‍സ് വാങ്ങി കൊടുത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

അന്നൊക്കെ ബോംബെയിലാണ് ഫാഷനബിളായ നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്‌സും കിട്ടുന്നത്. അതുകൊണ്ട് ബോംബെയില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൂര്‍ണിമ പറഞ്ഞു. 1981ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് പൂര്‍ണിമക്ക് ലഭിച്ചിരുന്നു. ഫാസില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ശങ്കറായിരുന്നു നായകനായി എത്തിയത്. വില്ലന്‍ വേഷമായിരുന്നു മോഹന്‍ലാലിന്.

Related posts