നടി എന്ന നിലയിലും ഫാഷൻ ഡിസൈനർ എന്ന നിലയിലും പേരെടുത്ത താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് പൂർണിമയും ഭർത്താവ് ഇന്ദ്രജിത്തും. മക്കളായ പ്രാര്‍ത്ഥനയെയും നക്ഷത്രയെയും സോഷ്യൽ മീഡിയയിലൂടെ വളരെയധികം ആരാധകരെയും സൃഷ്ടിചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ പൂര്‍ണിമയും കുടുംബവും തങ്ങളുടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ പ്രാര്‍ത്ഥന പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അമ്മ പൂര്‍ണിമയ്ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്. വീഡിയോക്ക് താഴെ ‘ശോ സ്റ്റെപ്പ് തെറ്റി,’ എന്ന് പൂര്‍ണിമ കമന്റും ചെയ്തിട്ടുണ്ട്.
ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും അഭിനയത്തിന്റെ വഴി പോയപ്പോള്‍ മകള്‍ പ്രാര്‍ത്ഥന തിരഞ്ഞെടുത്തത് സംഗീതമായിരുന്നു. മഞ്ജുവാര്യര്‍ നായികയായ മോഹന്‍ലാല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രാര്‍ത്ഥന ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് ചുവടു വെച്ചത്. ഇതിന് പിന്നാലെ കുട്ടന്‍പിള്ളയുടെ ശിവരാത്രി, ടിയാന്‍, ഹെലന്‍ തുടങ്ങി നിരവധി സിനിമകളിലും ഗാനങ്ങള്‍ ആലപിച്ചു. പിന്നാലെ തമിഴിലും ബോളിവുഡിലേക്കും പിന്നണി പാടി പ്രാര്‍ത്ഥന ചുവട് വെച്ചിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥന ബോളിവുഡിലേക്ക് അരങ്ങേറിയിരുന്നു.
മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണ്ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്. 2002ല്‍ ആയിരുന്നു വിവാഹം. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. പ്രാര്‍ത്ഥന, നക്ഷത്ര എന്നിങ്ങനെയാണ് താരപുത്രിമാരുടെ പേരുകള്‍. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.