ഗോവയിൽ അടിച്ച്പൊളിച്ച് പൂർണിമ, ചിത്രങ്ങൾ വൈറൽ!

പുതുവർഷം ആരംഭിക്കാൻ ഗോവയിൽ എത്തിയിരിക്കുന്ന മലയാളികളുടെ പ്രിയതാരം പൂർണിമ. ഗോവ ബീച്ചിൽ അടിച്ച് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ പൂർണിമ ആരാധകരുമായി പങ്കുവെച്ച്. ഗോവ2020 എന്ന തലകെട്ടോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. കടലിൽ തിരകളുടെ ഉല്ലസിക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.

അത്തരത്തിൽ ആണ് പൂര്ണിമയുടെ പുതിയ പോസ്റ്റും ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ദ്രജിത്- പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഗായിക ആയാണ് പ്രാർഥന ഇന്ദ്രജിത് ശ്രദ്ധ നേടിയെടുത്തത് എങ്കിൽ ബാലതാരമായാണ് നക്ഷത്ര കയ്യടി നേടിയത്. നടിയായും അവതാരകയായും സംരംഭകയുമായെല്ലാം ജീവിതത്തിൽ തിളങ്ങുകയാണ് പൂർണിമ ഇപ്പോൾ. പൂർണിമയ്ക്ക് വേണ്ട എല്ലാവിധ പിന്തുണകളും നൽകി ഭർത്താവ് ഇന്ദ്രജിത്തും ഒപ്പം ഉണ്ട്.

Related posts