സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം! ആരാധക ശ്രദ്ധ നേടി പൂർണിമയുടെ പോസ്റ്റ്!

പൂർണിമ ഇന്ദ്രജിത്ത്‌ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒന്ന് മുതൽ പൂജ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പൂർണിമ എത്തിയത്. പിന്നീട് താരം ശിപായിലഹള എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് ചെറുതും വലുതുമായാ നിരവധി ചിത്രങ്ങളിൽ താരം വേഷങ്ങൾ ചെയ്തിരുന്നു. 2002 ൽ നടൻ ഇന്ദ്രജിത്ത് സുകുമാരനെ താരം വിവാഹം ചെയ്തിരുന്നു. ഇരുവർക്കും രണ്ട് മക്കളും ഉണ്ട്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും അവധി എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും വന്നിട്ടില്ല.  പ്രാണാ എന്ന ഒരു ബോട്ടിക്കും താരം നടത്തുന്നുണ്ട്.

സമൂഹ മാധ്യമത്തിൽ ഏറെ സജീവമാണ് താരം. തന്റെയും കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ ഒക്കെ പങ്കുവച്ച് താരം എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറാലായി മാറാറുണ്ട്. ഇപ്പോഴിതാ വിടു പണിയുന്ന സൈറ്റിൽ പൂർണിമ സന്ദർശനം നടത്തുന്നതിനിടെ പകർത്തിയ വീഡിയോയാണ് താരം ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം, എന്നാണ് വീഡിയോ പങ്കുവച്ച് പൂർണിമ കുറിക്കുന്നത്. വീടിൻ്റെ ചുമരുകൾ തേക്കാൻ ശ്രമിക്കുന്നതും ഒപ്പം ജോലിക്കാർക്ക് ചില നിർദ്ദേശങ്ങളും താരം നൽകുന്നുണ്ട്. പൂർണിമയെ ആണ് വീഡിയോയിൽ കാണാനാവുക.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ വീണ്ടും അഭിനയ രംഗത്ത് എത്തി. പൂർണിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം റിലീസിനൊരുങ്ങുകയാണ്. ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ പൂർണിമ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Related posts