അമ്മയും മക്കളും തകർത്തു, സോഷ്യൽ മീഡിയയിൽ തരംഗമായി പൂർണിമയുടെയും മക്കളുടെയും ചിത്രങ്ങൾ

മലയാള സിനിമയിലെ, പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്തിരുന്നു പൂര്‍ണിമ. എന്നാല്‍ ആദ്യം മിനിസ്ക്രീനിലൂടെയും പിന്നാലെ സിനിമയിലും പൂര്‍ണിമ തിരിച്ചുവരവ് നടത്തി. ഇരുകെെയ്യും നീട്ടിയാണ് പൂര്‍ണിമയെ മലയാളി സ്വീകരിച്ചത്. അച്ഛനും അമ്മയും പോലെ തന്നെ മക്കളും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്.

അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് പ്രാര്‍ത്ഥനയും നക്ഷത്രയും സിനിമയിലേക്കും അഭിനയത്തിലേക്കുമൊക്കെ കടന്നു വന്നിരിക്കുകയാണ്. നല്ലൊരു ഗായികയാണ് താനെന്ന് ഇതിനോടകം തന്നെ പ്രാര്‍ത്ഥന തെളിയിച്ചിരിക്കുകയാണ്. മലയാളത്തിന് പുറമെ ഇപ്പോഴിതാ ബോളിവുഡില്‍ വരെ പ്രാര്‍ത്ഥന പാട്ടുപാടി കെെയ്യടി നേടിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്,

തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് താരകുടുംബം എത്താറുണ്ട്, വളരെ മികച്ച പിന്തുണയാണ് ഇവരുടെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും ലഭിക്കുന്നത്  ഇത്തരത്തിൽ കഴിഞ്ഞ ദിവസം പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗോവ ബീച്ചിൽ ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് പൂർണിമ തന്റെ ഇൻസ്റ്റഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മക്കളായ പ്രാർത്ഥനയും നക്ഷത്രയും പൂർണിമക്കൊപ്പമുണ്ട്. വളരെ സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ്സ് ചെയ്യുകയാണ് പൂർണിമ.

Related posts