വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറി! പരാതിയുമായി പൂജ ഹെഗ്‌ഡെ!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് പൂജ ഹെഗ്‌ഡെ. മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് താരം തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികയായി മാറി. രാധേ ശ്യാം ബീസ്റ്റ് ആചാര്യ തുടങ്ങിയ ചിത്രങ്ങൾ ആണ് ഒടുവിൽ താരം നായികയായി എത്തിയ ചിത്രങ്ങൾ.

ഇപ്പോഴിതാ വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് പറയുകയാണ് പൂജ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പൂജ ഇക്കാര്യം അറിയിച്ചത്. ജീവനക്കാരന്റെ പേര് സഹിതം വെളിപ്പെടുത്തിയാണ് പൂജയുടെ ട്വീറ്റ്. മുബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ് തനിക്ക് മോശം അുഭവം ഉണ്ടായതെന്ന് പൂജ വ്യക്തമാക്കി. വിപുല്‍ നകാഷെ എന്ന ജീവനക്കാരനെതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താരത്തിനുണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

പൂജ ഹെഗ്ഡെയുടെ ട്വീറ്റ് ഇങ്ങനെ, ഇന്ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വിപുല്‍ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാള്‍ ഞങ്ങളോട് തികച്ചും ധാര്‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്.. സാധാരണയായി ഞാന്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു’. നിങ്ങള്‍ക്കുണ്ടായ അനുഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിങ്ങളുമായി ഉടനടി ബന്ധപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പി.എന്‍.ആറും ഫോണ്‍ നമ്പറും സഹിതം ഞങ്ങള്‍ക്കുടന്‍ സന്ദേശം അയക്കുക ഇന്‍ഡിഗോ മറുപടി ട്വീറ്റില്‍ കുറിച്ചു.

Related posts