ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നായികയാണ് പൂജ ഹെജ്ഡെ. മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് പൂജ. തമിഴ്, തെലുഗു, ഹിന്ദി തുടങ്ങിയ ഭാഷയിൽ നായികയായി അഭിനയിച്ചു തന്റെ വരവറിയിച്ചു താരം കൂടിയാണ് അവർ. ഹൃതിക് റോഷൻ, മഹേഷ് ബാബു, ജൂനിയർ എൻ ടി ആർ, അല്ലു അർജ്ജുൻ തുടങ്ങിയ മുൻനിര നായകന്മാരോടൊപ്പം അഭിനയിച്ച താരമാണ് പൂജ. ഇപ്പോൾ ഇതാ ദളപതി വിജയിയോടൊപ്പം ആണ് തരാം എത്തുന്നത്. അതിനിടയിൽ ഇളയദളപതി വിജയ് നായകനാവുന്ന അറുപത്തി അഞ്ചാമത്തെ ചിത്രത്തിൽ പൂജ നായികയായി എത്തുന്നു എന്ന വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്. ഈ വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കിംവദന്തിയും ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ചിത്രത്തിൽ പൂജയെ കൂടാതെ മറ്റൊരു കേന്ദ്ര നായികയും ഉണ്ടെന്നായിരുന്നു ആ കിംവദന്തി.
എന്നാൽ പൂജ ഹെജ്‌ഡെ മാത്രമാണ് വിജയ് നായകനാവുന്ന ഈ ചിത്രത്തിലെ നായിക എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം. താത്കാലികമായി ദളപതി 65 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു നായിക മാത്രമാണ് ഉള്ളത്.അത് പൂജ ഹെജ്ഡെ ആണ്. റൂം മറ്റൊരു നടിക്കും ബുക്ക് ചെയ്തിട്ടില്ല. അങ്ങനെ ഒരു സെക്കന്റ് ഹീറോയിൻ തിരക്കഥയിൽ ഇല്ല. സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ദളപതി അറുപത്തി അഞ്ച് പൂജ ഹെജ്ഡെ രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ കരാര്‍ ഒപ്പിടുന്ന ആറാമത്തെ ചിത്രമാണ്. ഹിന്ദിയിലും തെലുങ്കിലുമായി രാധേ ശ്യാം, മോസ്റ്റ് എലിജിബിൾ ബാച്ചിലർ, ക്രിക്കൂസ്, ആചാര്യ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് പൂജ. ദളപതി അറുപത്തി അഞ്ച്ന്റെ പൂജാ ചടങ്ങുകൾക്ക് മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം പൂജ ഹെജ്ഡെക്ക് എത്താൻ സാധിച്ചിരുന്നില്ല. നെൽസൺ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്‌ചേഴ്‌സാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രൻ ആണ്