നൂറു പേർക്ക് ശേഷമാണ് താൻ ഈ ചിത്രത്തിൽ എത്തിയതെന്ന് പൂജ!

നടി പൂജ ഹെജ്‌ഡെ വളരെ തിരക്കുപിടിച്ച ഒരു താരമാണ് ഇപ്പോൾ. താരം ഒരേ സമയം ബോളിവുഡിലും സൗത്ത് ഇന്ത്യയിലും സിനിമകള്‍ ചെയ്യുന്ന തിരക്കിലാണ്. താരത്തിന് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ബിഗ്ഗ് ബജറ്റ് ചിത്രങ്ങള്‍ ഉൾപ്പെടെ കൈ നിറയെ സിനിമകളാണ്. പൂജ ഇപ്പോൾ തമിഴില്‍ വിജയ്‌ക്കൊപ്പം ദളപതി 65, ബോളിവുഡില്‍ രോഹിത് ഷെട്ടിയ്‌ക്കൊപ്പം സര്‍ക്കസ്, തെലുങ്കില്‍ പ്രഭാസിനൊപ്പം രാധെ ശ്യാം തുടങ്ങിയ ചിത്രങ്ങളുമായി തിരക്കിലാണ്.
ഇതിനൊപ്പം മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് ചിത്രത്തിലും നായിക പൂജ ഹെജ്‌ഡെയാണ്. ഭാസ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പൂജ എത്തുന്നത് ലേഡി സ്റ്റാന്റ് അപ് കോമഡിയന്‍ ആയിട്ടാണ്. സിനിമയില്‍ കോമഡി അവതരിപ്പിയ്ക്കുക എന്നത് വളരെ അധികം പ്രയാസമുള്ള കാര്യമാണെന്ന് നടി പറയുന്നു.

Pooja Hegde Looks Ravishing In An All-Black Lehenga And We Can't Take Our  Eyes Off Her - News Nation English

ചിത്രത്തിലെ രണ്ട് നായികമാരെ കണ്ടെത്തിയത് നൂറില്‍ അധികം നായികമാരെയും മോഡലിനെയും ഓഡിഷന്‍ ചെയ്തതിന് ശേഷമാണ് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോള്‍ പൂജ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ്. കോമഡി അവതരിപ്പിയ്ക്കുന്നത് പൊതുവെ പ്രയാസമുള്ള കാര്യമാണ്. കോമഡി അവതരിപ്പിക്കുന്നവര്‍ മുന്‍പേ അതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുകയും പരിശീലനം നേടുകയും ചെയ്തിട്ടുണ്ടാവും. സിനിമയുടെ കാര്യം അങ്ങനെയല്ല. എഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണം എന്നത് കുറച്ച് കഷ്ടമാണ്. സ്റ്റാന്റ് അപ് കോമഡിയ്ക്ക് ആവുമ്പോള്‍ പ്രത്യേകം പഞ്ച് ഡയലോഗുകളുടെയെല്ലാം ആവശ്യവുമുണ്ട്.

Photo Alert: Pooja Hegde goes bold in a white shirt dress and looks  hot-as-hell | Telugu Movie News - Times of India

സിനിമയ്ക്ക് വേണ്ടി ഞാന്‍ പല സ്റ്റാന്‍ഡ്അപ് കോമഡി ആര്‍ട്ടിസ്റ്റിനെയും നേരില്‍ പോയി കണ്ടു. അവര്‍ എങ്ങിനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത് എന്നും പഞ്ച് ഡയലോഗുകള്‍ പറയുന്നത് എന്നും, അപ്പോഴൊക്കെ മൈക്ക് എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്നും എല്ലാം ഞാന്‍ മനസ്സിലാക്കാനും പഠിക്കാനും ശ്രമിച്ചു. അതിനൊക്കെ പ്രത്യേകം ഒരു കഴിവ് വേണം എന്നും പൂജ ഹെജ്‌ഡെ പറഞ്ഞു. 2019 ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രമാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. 2020 ജനുവരി പകുതിയോടെ ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ന്യൂയോര്‍ക്കില്‍ നടന്നു. മാര്‍ച്ചില്‍ അടുത്ത ഘട്ട ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെയാണ് നായകന്‍ അഖില്‍ അക്കിനേനിയ്ക്ക് പരിക്കേറ്റത്. അതോടെ ഷൂട്ടിങ് നിര്‍ത്തി വച്ചു. അപ്പോഴേക്കും കൊവിഡ് വൈറസ് ബാധിച്ചതോടെ ഷൂട്ടിങും നിലച്ചു. ഒടുവില്‍ 2020 സെപ്റ്റംബര്‍ മാസത്തോടെ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുകയായിരുന്നു. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം.

Related posts