സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ പോക്കോ ഗ്ലോബല്‍ പോകോ എം3 എന്ന പേരില്‍ ഏറ്റവും പുതിയ പെര്‍ഫോമന്‍സ് സ്മാര്‍ട്ട് ഫോണ്‍ മിഡിലീസ്റ്റിലെ വിപണിയില്‍ അവതരിപ്പിച്ചു. ശക്തമായ 48 എംപി ട്രിപ്പിള്‍ ക്യാമറ, 6,000 എംഎഎച്ച് ബാറ്ററി, മനോഹരമായ എഫ്‌എച്ച്‌ഡി + സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍, 662 ചിപ്‌സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലിറക്കിയതോടെ പോക്കോ ഗ്ലോബല്‍ ഒരു സ്വതന്ത്ര ബ്രാന്‍ഡായി ഒരു പുതിയ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. 2018ല്‍ പുറത്തിറക്കിയ ആദ്യത്തെ പോക്കോ എഫ്1 സ്മാര്‍ട്ട്ഫോണ്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 35ലധികം വിപണികളിലാണ് സ്ഥാന പിടിച്ചത്. 2.2 ദശലക്ഷത്തിലധികം കയറ്റുമതിയും നടന്നിരുന്നു.

ഏറ്റവും വലിയ ബാറ്ററി ശേഷി ഉറപ്പുനല്‍കുന്ന പോകോ എം3 ഏറ്റവും ഉത്സാഹമുള്ള ഗെയിമര്‍മാര്‍ക്ക് പോലും 6,000 എംഎഎച്ച് ഹൈ ചാര്‍ജ് സൈക്കിള്‍ ബാറ്ററി ഉപയോഗിച്ച് ദിവസം മുഴുവന്‍ ബ്രൗസ് ചെയ്യാനും കണക്റ്റ് ചെയ്യാനും സ്ട്രീം ചെയ്യാനും പൂര്‍ണമായി പവര്‍ അനുവദിക്കും. മിതമായ ഉപയോഗത്തില്‍ ഫോണ്‍ 5 ദിവസത്തില്‍ കൂടുതല്‍ ചാര്‍ജ് നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐയുഐ അള്‍ട്രാ ബാറ്ററി സേവിങ് മോഡും 18 W ഫാസ്റ്റ് ചാര്‍ജും ഉപയോഗിച്ച് യാത്രയ്ക്കിടയിലുള്ള ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും സ്ഥിരതയാര്‍ന്നതുമായ ചാര്‍ജിംഗ് വേഗത പോകോ എം3 നല്‍കുന്നു. 22.5 W ഇന്‍-ബോക്സ് ചാര്‍ജറുള്ള ഈ ഉപകരണം റിവേഴ്സ് വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണക്കുന്നു, ഇത് മെച്ചപ്പെട്ട സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്.

2340×1080 ഉയര്‍ന്ന റെസല്യൂഷനോടു കൂടിയ 6.53 എഫ്‌എച്ച്‌ഡി + സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. ആന്‍റി-ഫിംഗര്‍പ്രിന്‍റ് ടെക്സ്ചര്‍ഡ് ബാക്ക് കവര്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. ഭാരം കുറഞ്ഞതായതിനാല്‍ ഉപയോഗിക്കാന്‍ സൗകര്യവുമുണ്ട്. ഒരു ഫ്രണ്ട് സ്ക്രീന്‍ ഡിസൈന്‍ പ്രാപ്തമാക്കുന്ന സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്‍റ് സെന്‍സറാണ് പോക്കോ എം3യില്‍ സജ്ജീകരിച്ചിരിക്കുന്നത്. പോക്കോ എം3 കണ്ണിന് പ്രയാസമില്ലാതെ മണിക്കൂറുകളോളം വീഡിയോ കാണുന്നതിനും പ്രത്യേജ സജ്ജീകരണം ഉള്‍പെടുത്തിയിട്ടുണ്ട്. അതിമനോഹരമായ ഇന്‍ഡോര്‍ വിനോദ അനുഭവത്തിനൊപ്പം ശക്തമായ ബാസിനൊപ്പം മികച്ച ശബ്‌ദം നല്‍കുന്നു.