പെട്രോൾ, ഡീസൽ വില കൂടില്ല; ബജറ്റിലെ നിർണായക പ്രഖ്യാപനം

petrol price

കേന്ദ്ര ബജറ്റിലെ ഇന്ധന വിലയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം. എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടില്ല. അതേസമയം പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസൽ ലിറ്ററിന് നാലു രൂപയും ഫാം സെസ് ഈടാക്കാൻ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ നിർദ്ദേശിച്ചു.

കേരളത്തിൽ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 88.33 രൂപയാണ് വില. ഡീസലിന് 82.42 രൂപയും. ഡൽഹി, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില റെക്കോർഡുകൾ തകർത്തു കഴിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 86.30 രൂപയും ഡീസലിന് 76.48 രൂപയാണ് വില.

petrol price

മുംബൈയിൽ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റർ പെട്രോളിന് 92.86 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 83.30 രൂപയും. ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യകത ഉയർന്നതും കൊവിഡ് -19 നുള്ള വാക്സിൻ ലഭിക്കാനുള്ള സാധ്യതയുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതും ഇന്ധനവില വര്‍ധനവിന് കാരണമാകുന്നു.

ഇന്ധനം കൂടാതെ സ്വര്‍ണം, വെള്ളി കട്ടികള്‍ (2.5%), മദ്യം (100%), ക്രൂഡ് (17.5%), പാം ഓയില്‍ (20%), സോയാബീന്‍ (20 %), സൂര്യകാന്തി എണ്ണ (20%), ബംഗാള്‍ കടല (50%), ആപ്പിള്‍ (35%), കല്‍ക്കരി (1.5 %), ലിഗ്നൈറ്റ്( 1.5%), യൂറിയ അടക്കമുള്ള നിര്‍ദ്ദിഷ്ട വളം (5 %), പയര്‍ (40%) കാബൂളി കടല (30%), പരിപ്പ് (20%), പരുത്തി (5%) എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി പറഞ്ഞു.ബജറ്റിലെ നിർണായക പ്രഖ്യാപനം വാഹന യാത്രക്കാർക്ക് ആശ്വാസകരമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts