BY AISWARYA
സോഷ്യല്‍മീഡിയയുടെ താരമാണ് പേളി മാണി.വലിയൊരു ആരാധകര്‍ തന്നെ പേളിയ്ക്കുണ്ട്. ആരാധകരുടെ സ്‌നേഹത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
ട്രോളുകളെയും ട്രോളന്മാരെയും കുറിച്ച് ഒരു അഭിമുഖത്തിനിടെ പേളി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ട്രോളുകളെ പേടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പേളി നല്‍കിയ രസകരമായ മറുപടി ഇങ്ങനെയാണ്.
ഇപ്പോള്‍ ട്രോളുകള്‍ വല്ലാതെ മിസ് ചെയ്യുന്നു,,,നട തുറന്നു കിടന്നു തേങ്ങാക്കൊല തുടങ്ങിയ എന്റെ പാട്ടുകളൊക്കെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടതാണ്. ഞാനൊരുപാട് എന്‍ജോയ് ചെയ്തിരുന്നു അതൊക്കെ. ഇപ്പോള്‍ അതൊക്കെ മിസ് ചെയ്യുന്നു. എന്താടാ ഇങ്ങനെ അവോയ്ഡ് ചെയ്യുകയാണോ എന്നായിരുന്നു ചിരിയോടെ പേളി മറുപടി പറഞ്ഞത്.