പക്ഷേ അവരുടെ ഈ വാക്കുകൾ എനിക്ക് വല്ലാത്ത വിഷമിപ്പിച്ചു. ഞാൻ കരയാൻ തുടങ്ങി! മനസ്സ് തുറന്ന് പേർളി മാണി!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ പേർളി മാണി. അവതാരകയായും നടിയായും  മലയാളികൾക്ക് പ്രിയപ്പെട്ട താരമായി ഇതിനോടകം തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. ബിഗ് ബോസ്സ് ആദ്യ സീസണിൽ മത്സരാർത്ഥിയായും താരം എത്തിയിരുന്നു.അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരണ് നിലക്കുട്ടിക്കുമുള്ളത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു. കുഞ്ഞ് ജനിച്ചത് മുതൽ നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്. നിലയുടെ വിശേഷങ്ങളും കളിയും ചിരിയുമൊക്കെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നിലയ്ക്ക് ഒപ്പമുള്ള പേളിയുടെ ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

കുഞ്ഞ് കരയുന്നത് തനിക്ക്‌ പാലില്ലാത്തത് കൊണ്ടാണെന്ന് അവർ പറഞ്ഞപ്പോൾ തനിക്ക്  വല്ലാത്ത വിഷമം തോന്നിയെന്ന് തുറന്നു പറയുകയാണ് പേളി ഇപ്പോൾ. പേളിയുടെ ഈ വെളിപ്പെടുത്തൽ സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്.

കുഞ്ഞ് ഒരു ദിവസം വല്ലാത്ത കരച്ചിൽ. ആ സമയത്ത് എന്റെ അടുത്ത് ഉണ്ടായിരുന്ന ബന്ധുവിന്റെ കമന്റ്. “പാലില്ല, അതാണ് കൊച്ച് കരയുന്നത്’.” ഞാൻ തൊട്ടുമുന്നേ കുഞ്ഞിന് പാൽ കൊടുത്തിട്ടേയുള്ളൂ. പക്ഷേ അവരുടെ ഈ വാക്കുകൾ എനിക്ക് വല്ലാത്ത വിഷമിപ്പിച്ചു. ഞാൻ കരയാൻ തുടങ്ങി. ഏഴോ എട്ടോ ദിവസമായിട്ടേയുള്ളൂ പ്രസവം കഴിഞ്ഞിട്ട്. കുഞ്ഞ് ജനിച്ച ഉടനെ ചെറുതായി കരഞ്ഞാലും കുഞ്ഞിനോടൊപ്പം കരഞ്ഞുപോകുന്നവരാണ് അമ്മമാർ. സ്ത്രീകൾ അത്രയും സെൻസിറ്റീവായ സമയമാണ് അത്. കുഞ്ഞ് കരയാൻ കാരണം നീയാണെന്ന് ഈയൊരു സമയത്ത്കേൾക്കുന്ന അമ്മയുടെ അവസ്ഥ ഭീകരമാണെന്നാണ് പേളി പറയുന്നത്.

 

Related posts