മധുരമുള്ള നില ബേബിയെ തന്നതിനാണ് ഞാന്‍ നന്ദി പറയുന്നതെന്ന് പേളിയോട് ശ്രീനിഷ്!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി മകൾക്ക് ജന്മം നൽകിയത്. നില എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനും അമ്മയ്ക്കും ഉള്ളത് പോലെ തന്നെ നിരവധി ആരാധകരാണ് നിലക്കുട്ടിക്കുമുള്ളത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു. കുഞ്ഞ് ജനിച്ചത് മുതൽ നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

May be an image of 1 person, child, standing, christmas tree and indoor

പേളിയുടെ ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. പേളിയും ശ്രീനിഷും ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. ഗര്‍ഭിണിയായ ശേഷം പേളി ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ശ്രീനിഷും മകള്‍ പിറന്ന ശേഷം മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സീരിയല്‍ അഭിനയം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ദമ്പതികള്‍ വിവാഹ നിശ്ചയത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള വിവാഹ നിശ്ചയ വാര്‍ഷികാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പേര്‍ളിയും ശ്രീനിഷും. പേര്‍ളി ഇത്തവണ ശ്രീനിക്ക് കിടിലന്‍ സര്‍പ്രൈസുകളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയത്. നില ജനിച്ചതിന് ശേഷമുള്ള എന്‍ഗേജ്മെന്റ് ആനിവേഴ്സറിയാണെന്നും അവള്‍ തന്നെയാണ് ഈ ദിനത്തിലെ വിശിഷ്ടാതിഥിയെന്നും ശ്രീനിക്കായി ഈ ദിവസം താനൊരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് പേര്‍ളി വീഡിയോ ആരംഭിക്കുന്നത്. മിക്ക സര്‍പ്രൈസുകളും ചീറ്റിപ്പോവാറുണ്ട്. ഇത് വലിയ കുഴപ്പമില്ലാതെയാണ് ഉള്ളതെന്നുമായിരുന്നു പേര്‍ളി പറഞ്ഞത്. എങ്ങോട്ടോ യാത്ര പോവുന്നുണ്ടെന്ന് സൂചന കൊടുത്തെങ്കിലും ഏതാണ് സ്ഥലം എന്ന് പേര്‍ളി ശ്രീനിയോട് വിട്ടുപറഞ്ഞിരുന്നില്ല.

കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്റ് ഹയാത്തിലേക്കായിരുന്നു പേര്‍ളി ശ്രീനിക്കായി എന്‍ഗേജ്മെന്റ് ആനിവേഴ്സറി സര്‍പ്രൈസ് ഒരുക്കിയത്. ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു ശ്രീനിയുടെ ചോദ്യം. മനോഹരമായിരുന്നു കേക്ക് ഈ കേക്കിനേക്കാളും മധുരമുള്ള ജീവിതമാണ് ശ്രീനി എനിക്ക് നല്‍കിയതെന്ന് പേളി പറഞ്ഞപ്പോള്‍ അതിലും മധുരമുള്ള നില ബേബിയെ തന്നതിനാണ് ഞാന്‍ നന്ദി പറയുന്നതെന്നായിരുന്നു ശ്രീനി പറഞ്ഞത്. ‘എല്ലാകാര്യങ്ങളും നിങ്ങളോട് പറയാറുണ്ട്. നിങ്ങളുടെ പിന്തുണ അത്രയും പ്രധാനപ്പെട്ടതാണ്. കേക്കിലെ ആദ്യ കഷണം നിങ്ങള്‍ക്കുള്ളതാണ്. അത് ഞാന്‍ നില ബേബിക്ക് കൊടുക്കാമെന്നുമായിരുന്നു’ പേര്‍ളി പറഞ്ഞത്. വലിയൊരു സന്തോഷവാര്‍ത്ത വരാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും പേര്‍ളി വീഡിയോയില്‍ പറഞ്ഞു.

Related posts