വേദനയറിഞ്ഞിട്ടും വീണ്ടും ​ഗർഭിണിയാകാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം സത്യം പറഞ്ഞാൽ‌ എനിക്ക് അറിയില്ല! പേളി മാണി പറഞ്ഞത് കേട്ടോ!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട്. ഇപ്പോഴിതാ താരകുടുംബത്തിന്റെ പുത്തൻ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

കുഞ്ഞുവാവയുടെ മൂവ്മെന്റ്സ് നന്നായി എപ്പോഴും ഫീൽ ചെയ്യുന്നുണ്ട്. നിലുവിനെ ​ഗർഭിണിയായിരുന്നപ്പോൾ മൂവ്മെന്റ്സ് അത്ര അനുഭവപ്പെട്ടിരുന്നില്ല. വേദനയറിഞ്ഞിട്ടും വീണ്ടും ​ഗർഭിണിയാകാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം സത്യം പറഞ്ഞാൽ‌ എനിക്ക് അറിയില്ല. ആദ്യത്തെ ​ഗർഭകാലത്തെ പല കാര്യങ്ങളും ഇപ്പോഴാണ് ഞാൻ ഓർക്കുന്നത് പോലും. ആദ്യത്തെ പ്ര​ഗ്നൻസിയിൽ നെ‍ഞ്ചെരിച്ചിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർത്തെടുത്തത് രണ്ടാമത്തെ പ്ര​ഗ്നൻസിയിൽ നെ‍ഞ്ചെരിച്ചിൽ വന്നപ്പോഴാണ്. അതുപോലെ കാലുകൾക്ക് വേദനയുണ്ടാകും എന്നത് രണ്ടാമത്തെ പ്ര​ഗ്നൻസിയിൽ ആ വേദന വന്നപ്പോഴാണ് ഞാൻ ഓർത്തെടുത്തത്. അതുപോലെ തന്നെ കുഞ്ഞുവാവ വന്ന് കഴിയുമ്പോൾ ​ഗർഭകാലത്തെ നല്ല കാര്യങ്ങൾ മാത്രമെ നമുക്ക് ഓർമ വരികയുള്ളു. അതുപോലെ പ്രസവവേദന എങ്ങനെയാണെന്നത് വരെ ഞാൻ മറന്നു. പ്രസവം കഴിഞ്ഞാൽ മുഴുവൻ ശ്രദ്ധയും വാവയുടെ മേലാകും. മാത്രമല്ല തൂക്കി നോക്കിയാൽ കൂടുതൽ പ്രഷ്യസായി തോന്നുക നമ്മുടെ വാവയെയാണ്. അതുകൊണ്ടായിരിക്കാം വീണ്ടും പ്രസവിക്കാൻ മോട്ടിവേഷൻ തോന്നിയത്.

വാവ വന്ന് കഴിഞ്ഞാൽ എന്നെ എടുക്കുമോ എന്റെ കൂടെ കളിക്കുമോ എന്നൊക്കെ നിലു ഇടയ്ക്ക് ചോദിക്കാറുണ്ട്. അവളെ എടുക്കുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് മനസിലായതുകൊണ്ട് നിലു എന്നെ അധികം ബു​ദ്ധിമുട്ടിക്കാറില്ല. എന്റെ കാര്യത്തിൽ വളരെ ശ്രദ്ധയാണ്. ഞാൻ ഹാപ്പിയാണോ എന്നൊക്കെ ചോദിക്കും. ഉറക്കത്തിൽ താൻ വയറിന് ചവിട്ടുമെന്ന് ബോധ്യമുള്ളതുകൊണ്ട് നിലു ഇപ്പോൾ ശ്രീനിക്ക് അരികിൽ കിടന്നാണ് ഉറങ്ങുന്നത്. അതുപോലെ എല്ലാവരും ചോദിക്കുന്നുണ്ട് ട്വിൻസാണോയെന്ന്. പക്ഷെ അല്ല. ഒരാൾ മാത്രമെ വയറ്റിലുള്ളു. അതുപോലെ കുഞ്ഞിന് വേണ്ടി കുറച്ച് സാധനങ്ങൾ മാത്രമെ വാങ്ങിയിട്ടുള്ളു. മൂന്ന് കുഞ്ഞുങ്ങൾ അടുത്തടുത്ത് ഞങ്ങളുടെ കുടുംബത്തിൽ പിറന്നു. അതുകൊണ്ട് തന്നെ സമ്മാനമായി തന്നെ ഒരുപാട് ഉടുപ്പുകൾ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയതായി ഒന്നും അധികം വാങ്ങിയിട്ടില്ലെന്നും പേളി വീഡിയോയിൽ പറഞ്ഞു.

Related posts