കുരുമുളകിന് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്

pepper

സുഗന്ധവ്യഞ്ജനങ്ങളുടെ  രാജാവ് എന്ന പേരില്‍ അറിയപ്പെടുന്ന കുരുമുളകിന്റെ എരിവും ചൊടിയും നുണയുമ്പോഴു൦ ആരോഗ്യവശങ്ങളെക്കുറിച്ച്‌ ആരും അധികം ചിന്തിക്കില്ല.ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവുംകേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.ആഹാരസാധനങ്ങള്‍ക്ക് രുചി കൂട്ടുവാന്‍ മാത്രമല്ലാ, പനി വരുമ്ബോള്‍ കുടിയ്ക്കുന്ന കുരുമുളകു കാപ്പിയും ഓര്‍മയില്‍ വരുന്നില്ലേ.

black
black

ഇറച്ചിയിലും ഓംലറ്റിലും അല്‍പം കുരുമുളകിട്ടാല്‍ മതി, എന്തായിരിക്കും രുചി.ദഹനപ്രക്രിയ എളുപ്പമാക്കുന്നതില്‍ കുരുമുളകിന് പ്രത്യേക സ്ഥാനമുണ്ട്. ഇത് ദഹനത്തിന് മാത്രമല്ലാ, സ്വാദുമുകുളങ്ങളെയും സംരക്ഷിക്കും. ഇവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യും. സ്വാദു മുകുളങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ഇത് സഹായിക്കും. ഇത് കൂടുതല്‍ ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.ഹൈഡ്രോക്ലോറിക് ആസിഡാണ് ഈ രീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.

black tree
black tree

ഇത് വയറ്റിലുള്ള പ്രോട്ടീനുകളെ വേര്‍തിരിച്ച്‌ ദഹനത്തിന് സഹായിക്കുകയും ചെയ്യും.ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കീടാണുബാധയെ തടയും.അസുഖങ്ങള്‍ തടയുന്നതിനും ഇത് സഹായിക്കും. പനി, കോള്‍ഡ് തുടങ്ങിയ അസുഖങ്ങള്‍ ശമിപ്പിക്കാന്‍ കുരുമുളക് വളരെ നല്ലതാണ്. കുരുമുളകു പൊടിച്ച്‌ പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നത് തൊണ്ടവേദന ശമിപ്പിക്കും.കുരുമുളക് സ്വാദു കൂട്ടുവാന്‍ മാത്രമല്ലാ, ആരോഗ്യത്തിനും കൂടുതല്‍ സഹായിക്കുമെന്ന് ഇപ്പോള്‍ മനസിലായല്ലോ.

 

 

Related posts