പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി മകൾക്ക് ജന്മം നൽകിയത്. നില എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനും അമ്മയ്ക്കും ഉള്ളത് പോലെ തന്നെ നിരവധി ആരാധകരാണ് നിലക്കുട്ടിക്കുമുള്ളത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.
കുഞ്ഞ് ജനിച്ചത് മുതൽ നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്. നിലയുടെ വിശേഷങ്ങളും കളിയും ചിരിയുമൊക്കെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നിലയ്ക്ക് ഒപ്പമുള്ള പേളിയുടെ ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. മകളുടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് പേളി മാണി. നില ഉറങ്ങാൻ പോകുന്നതിനു മുൻപുളള ചില ചിത്രങ്ങളാണ് പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ചിത്രങ്ങളിലെല്ലാം ചിരിക്കുന്ന നിലയെയാണ് കാണാനാവുക.
ഒരു കുഞ്ഞിന്റെ പുഞ്ചിരി ഏറ്റവും മനോഹരമായ കാഴ്ചയാണ്. അതുകൊണ്ടുതന്നെ ആ പുണ്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാനാഗ്രഹിച്ചു. അവളുടെ ചിരി നിങ്ങളെയും ചിരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പുളള നിങ്ങളുടെ നില ബേബിയുടെ ചിരിയാണിത്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും സ്നേഹവും അനുഗ്രഹങ്ങളും അവൾക്കൊപ്പമുള്ളതുകൊണ്ടുതന്നെ അവൾ ഹാപ്പിയാണ്.,” ഇതായിരുന്നു ചിത്രങ്ങൾക്കൊപ്പം പേളി കുറിച്ചത്. നിരവധിപ്പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്.