നില ബേബിയുടെ ജന്മദിനം ആഘോഷമാക്കി പേർളിയും ശ്രീനിഷും!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട് ഇപ്പോള്‍ ഇരുവര്‍ക്കും.


നിലയുടെ ഒന്നാം ജന്മദിനമായിരുന്നു മാർച്ച് 20ന്. വെല്ലിംഗ്‌ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്.. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് പേളി ഇപ്പോൾ. ജംഗിൾ തീമിലുള്ള ഡെക്കറേഷനിലാണ് പിറന്നാൾ വേദി ഒരുക്കിയിരിക്കുന്നത്. കുഞ്ഞു നിലയുടെ ഓരോ പുതിയ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് നില ബേബിക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. നടി ഭാമ, ദീപ്തി വിധു പ്രതാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരാണ് ആശംസകള്‍ അറിയിച്ചെത്തിയിരിക്കുന്നത്. നേരത്തെയും നിലയുടെ വിശേഷങ്ങള്‍ പേളിയും ശ്രീനിഷും പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.

അവതാരകയായിട്ടാണ് പേളി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തി. ബിഗ്‌ബോസ് മലയാളം ആദ്യ സീസണിൽ താരം പങ്കെടുത്തിരുന്നു. ഇതേ ഷോയിൽ വെച്ചാണ് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാകുന്നതും പിന്നീട് ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിനെ മൂന്ന് മില്ല്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

Related posts