പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി എത്തിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരുമാകുകയായിരുന്നു. അടുത്തിടെയാണ് ഇരുവർക്കും നില എന്ന മകള്‍ പിറന്നത്. നിലയുടെ വിശേഷങ്ങള്‍ ഒക്കെ പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഗര്‍ഭാവസ്ഥമുതല്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് വരെ ഓരോ വിശേഷങ്ങളും ഇവര്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. നിലയുടെ ഇരുപത്തെട്ട് കെട്ടിന്റെ ചിത്രം വൈറലായിരുന്നു. അടുത്തിടെ നടത്തിയ മാമോദീസാ ചടങ്ങിന്റെ ചിത്രങ്ങളും ശ്രദ്ധേയമായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചോറൂണിന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്.
മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. പള്ളിയിലെ ചടങ്ങില്‍ പങ്കുചേരാനായി ശ്രീനിയുടെ മാതാപിതാക്കളും എത്തിയിരുന്നു. പേളിയും ശ്രീനിയും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. പാലക്കാട്ടെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു ചടങ്ങ്. യാത്രാവിശേഷങ്ങളുടെ വീഡിയോ പേളി യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാദ്യമായാണ് നിലയ്‌ക്കൊപ്പം ഇങ്ങനെ യാത്ര ചെയ്യുന്നത്. ഒന്നുമറിയാതെ യാത്ര ആസ്വദിക്കുന്ന നിലയെ ആയിരുന്നു വീഡിയോയില്‍ കണ്ടത്.
നില ബേബീസ് ചോറൂണ്. അമ്മ എനിക്ക് കുറച്ച് കൂടി തരാമോയെന്ന് നില, ഈ ക്യാപ്ഷനോടെയായിരുന്നു പേളി ഫോട്ടോ പോസ്റ്റ് ചെയ്തത്. പട്ടുപാവാടയായിരുന്നു നിലയെ അണിയയിച്ചത്. മഞ്ഞ കുര്‍ത്തിയും മുണ്ടുമായിരുന്നു ശ്രീനിയുടെ വേഷം. നിങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണ്, പ്രചോദനമേകുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. രണ്ട് മതത്തിലുള്ള കാര്യങ്ങളും ചെയ്യുന്ന നിങ്ങളെ കാണുമ്പോള്‍ ബഹുമാനമാണ് തോന്നുന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.