പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി മകൾക്ക് ജന്മം നൽകിയത്. നില എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനും അമ്മയ്ക്കും ഉള്ളത് പോലെ തന്നെ നിരവധി ആരാധകരാണ് നിലക്കുട്ടിക്കുമുള്ളത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു. കുഞ്ഞ് ജനിച്ചത് മുതൽ നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.
എൻഗേജ്‌മെന്റ് കഴിഞ്ഞിട്ട് 3 വർഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളി ഇപ്പോൾ. നമുക്ക് ഒരൊറ്റ ജീവിതമേയുള്ളൂ, അത് ഏറ്റവും പ്രിയപ്പെട്ടയാളുടെ കൂടെ ജീവിക്കുകയെന്നായിരുന്നു കഴിഞ്ഞ ദിവസം പേളി കുറിച്ചത്. നിലയ്ക്കും ശ്രീനിക്കുമൊപ്പമുള്ള ഫോട്ടോയും പേളി പങ്കുവെച്ചിരുന്നു.
പ്രണയത്തെക്കുറിച്ച് അറിഞ്ഞാൽ വീട്ടുകാർ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നോർത്ത് തുടക്കത്തിൽ ടെൻഷനുണ്ടായിരുന്നു. പേളിയുടെ ഇഷ്ടം അറിഞ്ഞപ്പോൾ പിന്തുണയുമായി കൂടെ നിൽക്കുകയായിരുന്നു വീട്ടുകാർ. ശ്രീനിയുടെ വീട്ടുകാർ തുടക്കത്തിലേ തന്നെ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു.