നിലയ്ക്ക് ഇതിനോട് താൽപര്യ കുറവ് ഉണ്ടാകിലെന്ന് തോന്നുന്നു ! വൈറലായി പേളിയുടെ വാക്കുകൾ!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി മകൾക്ക് ജന്മം നൽകിയത്. നില എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനും അമ്മയ്ക്കും ഉള്ളത് പോലെ തന്നെ നിരവധി ആരാധകരാണ് നിലക്കുട്ടിക്കുമുള്ളത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.

കുഞ്ഞ് ജനിച്ചത് മുതൽ നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്. പേളി മാണിയുടേയും ശ്രിനിഷ് അരവിന്ദിന്റേയും മകളായ നില ബേബിക്ക് ആരാധകരേറെയുണ്ട്. നിലയുടെ കാര്യങ്ങളെക്കുറിച്ച് ആരാധകരെല്ലാം ചോദിക്കാറുണ്ട്. നിങ്ങളുടെ കൂടി കുഞ്ഞാണ് അവൾ, എല്ലാവരും അവളെക്കുറിച്ച് ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണെന്നായിരുന്നു പേളി പലപ്പോഴും പറ‍ഞ്ഞിട്ടുണ്ട്, മകളെ പ്രൈവറ്റാക്കി വെക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പേളി.

വാക്കുകളിങ്ങനെ, ബി​ഗ് ബോസിൽ പോയപ്പോൾ തന്നെ എന്റെ പ്രൈവസി പോയി. എനിക്കും ശ്രീനിക്കുമുള്ള ഏറ്റവും വലിയ സ്വത്തെന്ന് പറയുന്നത് പോപ്പുലാരിറ്റിയാണ്. കാറിനും പണത്തിനും വീടിനുമെല്ലാം മുകളിലാണ് പ്രേക്ഷകർ നൽകുന്ന സ്നേഹം. അതുകൊണ്ടാണ് അവരുടെ മടിയിലേക്ക് ഞങ്ങളുടെ വാവയെ വെച്ചത്. അവളുടെ ഓരോ ചുവടും ഞങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർ കാണണമെന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചതാണ്. അവളുടെ പ്രൈവസി പോകുമെങ്കിലും ഞങ്ങൾ വാല്യു ചെയ്യുന്ന കാര്യം അവളും അറിയണമെന്ന് തോന്നി.  അങ്ങനെ ഭാവിയിൽ വന്നാൽ അവളോട് സംസാരിച്ച് മനസിലാക്കി കൊടുക്കും. ഞങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർഥനയിൽ എപ്പോഴും നിലയുണ്ടാകും

Related posts