പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ്. ഇരുവരും ബിഗ് ബോസിൻറെ ആദ്യ സീസണിലെ മത്സരാർത്ഥികളായിരുന്നു. ഇരുവരും അവിടെവച്ചാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് ബിഗ് ബോസ് ഷോ കഴിഞ്ഞതിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും ജീവിതത്തിലേക്ക് മാർച്ചിലാണ് കുഞ്ഞ് നില എത്തുന്നത്.
പേളി മാണിയും കുഞ്ഞു നിലയും ഇപ്പോഴിതാ അവരുടെ ആദ്യ മാതൃദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ താൻ അമ്മയായതിനുശേഷമുള്ള ആദ്യ മാതൃദിനത്തിൻറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി. പേളിയുടെ പോസ്റ്റ് നിലയുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ്. എല്ലാ അമ്മമാർക്കും എൻറെ മാതൃദിനാശംസകൾ. ഇത് എൻറെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയിൽ മുന്നോട്ടു പോകുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്നേഹം മാത്രം എന്നാണ് പേളി കുറിച്ചത്.
പേളിക്കും ശ്രീനിഷിനും കുഞ്ഞു പിറന്നത് ഇക്കഴിഞ്ഞ മാർച്ച് 21 നാണ്. കുഞ്ഞു പിറന്നു മണിക്കൂറുകൾക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള ആദ്യചിത്രം. ഞങ്ങളിരുവരും ആരോഗ്യത്തോടെ ഇരിക്കുന്നു. ഡാഡി ശ്രീനിഷ് അല്പം ക്ഷീണിതനാണ്. പലരും എന്നോട് കുഞ്ഞിന്റെ ചിത്രം പങ്കുവയ്ക്കേണ്ട എന്ന് പറഞ്ഞു. എന്നാൽ നിങ്ങൾ എല്ലാവരും എന്റെ കുടുംബമാണ്. അതിനാൽ ഈ ചിത്രം പങ്കുവെക്കുന്നു. എല്ലാവരും അനുഗ്രഹിക്കണം എന്നാണ് പേളി ഇതിനോടൊപ്പം കുറിച്ചത്.