പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ആരാധകര്‍ ഇവരെ ഇഷ്ടത്തോടെ വിളിക്കുന്നത് പേളിഷ് എന്നാണ്. പേളിയും ശ്രീനിഷും അടുക്കുന്നത് ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ്. ഷോയ്ക്ക് ഇടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ അനഗ്രഹത്തോടെ പുറത്തെത്തിയതിന് ശേഷം വിവാഹിതരാവുകയായിരുന്നു. പേളി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് അടുത്തിടെയാണ്.
പേളിയുടെ ഗര്‍ഭധാരണവും തുടര്‍ന്നുള്ള വാര്‍ത്തകളും പ്രസവവും ഒക്കെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ ശ്രീനിഷും പേളിയും വളരെ സജീവമാണ്. ഇരുവർക്കും കുഞ്ഞുണ്ടായത് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. പേളിയും ശ്രീനിഷും മകള്‍ക്ക് പത്ത് ദിവസം തികയുന്ന ദിവസം മനോഹരമായ ഒരു ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
ഇന്ന് ഞങ്ങളുടെ ഹൃദയത്തിന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകര്‍ത്തി അത് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു. താൻ അച്ഛന്റേയും അമ്മയുടേയും ലോകമാണ് എന്ന് അവള്‍ക്കറിയാം. ഞങ്ങള്‍ അവളെ നിരുപാധികമായി സ്‌നേഹിക്കുന്നുവെന്നും അവള്‍ക്കറിയാം. ഞങ്ങളുടെ ജീവിതത്തിലേക്ക് അവള്‍ കൂടുതല്‍ വെളിച്ചവും സ്‌നേഹവും കൊണ്ടുവന്നു. ഈ മാലാഖയെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി എന്ന കുറിപ്പോടെയാണ് മകളുടെ ചിത്രം പേളി പങ്കുവച്ചത്.