പേളി മാണി മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. പേളി മാത്രമല്ല ഭർത്താവ് ശ്രീനിഷും മകൾ നിലയും മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേളിക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം നടന്നത്. ഫോട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ഇപ്പോൾ വൈറലാകുന്നത് വിവാഹാഘോഷങ്ങളിലെ ചില ചിത്രങ്ങളാണ്.
പേളി പങ്കുവെച്ചത് ശ്രീനിഷ് അരവിന്ദിനും പിതാവ് മാണി പോളിനുമൊപ്പമുള്ള ചിത്രങ്ങളാണ്. മകൾ നിലയെ എടുത്ത് നിൽക്കുന്ന ശ്രീനിഷിന്റെ നെറ്റിയിൽ മാണി പോൾ ഉമ്മ വയ്ക്കുന്ന ചിത്രമാണ് ഇതിലൊന്ന്. രസകരമായ ഒരു അടിക്കുറിപ്പും ഈ ചിത്രത്തിനൊപ്പം പേളി നൽകിയിരിക്കുന്നു. എന്റെ ജീവിതത്തിലെ ഹീറോസ് എന്നാണ് അടിക്കുറിപ്പിൽ പേളി പറയുന്നത്. ഒപ്പം ചിത്രത്തിൽ ശ്രീനിഷിനും മാണി പോളിനുമിടയിൽ പെട്ട മകൾ നില മനസ്സിൽ കരുതുന്നത് എന്താവും എന്നും പേളി പറയുന്നു. നോക്കൂ, നിങ്ങൾ രണ്ടും എന്നെ ഞെരിക്കുകയാണ് എന്ന് നിലയുടെ മൈൻഡ് വോയ്സ്, എന്നും പേളി കുറിച്ചിട്ടുണ്ട്.