പേളി മാണി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് . അഭിനേത്രി എന്ന നിലയിലും തിളങ്ങിയ താരത്തിന് വലിയ ഒരു ആരാധക വൃന്ദം തന്നെ ഉണ്ട്. ബിഗ് ബോസ് മത്സരാർത്ഥി ആയിരിക്കവേ സഹ മത്സരാർത്ഥി ആയ ശ്രീനിഷുമായി പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ നിലയുടെ ഓരോ വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ തന്റെ യൂടൂബ് ചാനലിലൂടെയും പറഞ്ഞ് പേളി എത്താറുണ്ട്. പഴയ യാത്രകളുടെ ഓര്‍മ്മകളാണ് ഇപ്പോള്‍ പേളി പങ്കുവെച്ചിരിക്കുന്നത് .
നെല്ലിയാമ്പതിയില്‍ പോയ സമയത്ത് എടുത്ത ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്. അവിടുത്തെ കാടുകളില്‍ ആദിവാസി കുട്ടികള്‍ക്ക് ഒപ്പം കളിക്കുന്നതും സമയം ചിലവഴിക്കുന്നതും ജീപ്പിന് മുകളില്‍ കയറി ഇരിക്കുന്നതുമായുള്ള ചിത്രങ്ങളൊക്കെയാണ് നടി പങ്കുവെച്ചത്. ചിത്രങ്ങള്‍ പങ്കുവെച്ച് പേളി നല്‍കിയ ക്യാപ്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക് എന്നായിരുന്നു നടി കുറിച്ചത്.
ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരികയായി എത്തിയതോടെയാണ് പേളി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് പല ചിത്രങ്ങളിലും താരം വേഷമിട്ടു. വിവാഹ ശേഷവും നടി മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തി. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ നടി തുടര്‍ന്ന് മലയാളത്തിലേക്കും എത്തുകയായിരുന്നു.