പേർളി മാണി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ്. കൂടാതെ പേർളി ബിഗ്‌ബോസ് മലയാളം മുൻ സീസണിലെ മത്സരാർത്ഥിയുമായിരുന്നു. താരം ഷോയിൽ ഉള്ളപ്പോൾ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി പ്രണയത്തിലായിരുന്നു.ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഇരുവരും വിവാഹം ചെയ്യുകയായിരുന്നു. താരദമ്പതികള്‍ക്ക് അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്.
പേർളി മകള്‍ക്ക് ജന്മം നല്‍കിയത് മാര്‍ച്ച് ഇരുപതിനാണ്. പേളിയും ശ്രീനിഷും മകള്‍ ജനിച്ചത് മുതല്‍ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. പേർളി കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ വീഡിയോ വരെ പങ്കുവെച്ചിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പേർളിയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞ വാക്കുകളാണ്. പേർളിയുടെ വളകാപ്പ് ചടങ്ങിന് വേണ്ടി ഒരുക്കുന്നതിന് ഇടയിലായിരുന്നു വിവാഹശേഷവും പേർളിയ്ക്ക് യാതൊരു മാറ്റവുമില്ലെന്ന് മനസിലായതെന്ന് രഞ്ജു പറയുന്നു. ഹെയറിങ്ങും മേക്കപ്പുമൊക്കെ കഴിഞ്ഞു, ഇനി ഞാന്‍ സാരിയണിഞ്ഞ് വരാമെന്നായിരുന്നു പേർളി പറഞ്ഞത്. പേർളിയെ ഇങ്ങനെ കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് രഞ്ജു പറഞ്ഞു.
സാധാരണ രീതിയില്‍ കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആവുമ്പോള്‍ അവരവരുടെ ജീവിതവുമായി പല വഴിക്ക് പോവുന്നവരാണ് മിക്കവരും. അത് പറയാതിരിക്കാനാവില്ല. പിന്നെ കാണുന്നിടത്ത് വെച്ച് ഹായ് ബൈ പറയുകയാണ് ചെയ്യുക. പക്ഷേ കല്യാണം കഴിഞ്ഞ് അന്ന് മുതല്‍ ഈ നിമിഷം വരെ ഞാനൊരു മെസ്സേജ് അയച്ചാല്‍ അതിന് റിപ്ലൈ തരികയും ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും ചെയ്യും. ഞാന്‍ വിളിച്ചപ്പോള്‍ വല്ല തിരക്കിലുമാണെങ്കിൽ പിന്നീട് തിരിച്ച് വിളിക്കുകയും ചെയ്യുന്ന ആളാണ് പേർളി. മാത്രമല്ല ഇവിടെ മമ്മി ബിരിയാണിയുണ്ടാക്കിയാല്‍ ആ സമയത്ത് തന്നെ പേർളിയുടെ വിളി എത്തും എന്നും രഞ്ജു പറഞ്ഞു.